Chapter Title : സിൽക്ക് സാരി 9 [Amal Srk]
എക്സ്പോസ് ആയാൽ പോലും വഴക്കുണ്ടാക്കുന്ന പ്രകൃതം. അങ്ങനെയുള്ള അച്ഛൻ ഇപ്പൊ നടന്ന കാര്യങ്ങളും, എനി നടക്കാൻ പോകുന്ന കാര്യങ്ങളും അറിഞ്ഞാൽ എല്ലാം തീരും. പതിയെ ആ ചിന്തകളിൽ നിന്ന് തന്നെ അവൻ രൈവേഴ്സ് അടിച്ചു. താൻ തീർത്തും നിസ്സഹാനാണെന്ന സത്യം ഒരിക്കൽക്കൂടി അവൻ തിരിച്ചറിഞ്ഞു.
മുറിയിൽ ഒറ്റക്ക് കിടക്കുകയാണ് മാളവിക. അവളുടെ മുഖം ഇപ്പഴും തെളിഞ്ഞിട്ടില്ല. അല്പം കഴിഞ്ഞ് നിരുപമ മുറിയിലേക്ക് വന്നു.
“ അമ്മ ഇത്രയും നേരം എവിടാർന്നു..? “ മാളവിക അല്പം പരിഭവത്തോടെ ചോദിച്ചു.
“ അച്ഛനോട് സംസാരിക്കുവാരുന്നു.. “ നിരുപമ മറുപടി നൽകി.
“ അച്ഛൻ എന്ത് പറഞ്ഞു..? “
“ അവിടുത്തെ വിശേഷങ്ങളും, ഇവിടുത്തെ കാര്യങ്ങളുമൊക്കെ ചോദിച്ചു. എന്നെകൊണ്ട് ആവുമ്പോലെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. വേറെ നിന്നെയും, ഗോഹുലിനെയും ചോദിച്ചു. നിങ്ങള് കിടന്നെന്ന് പറഞ്ഞു. നീയും, ഗോഹുലും അച്ഛനോട് സംസാരിച്ചിട്ട് ദിവസം കുറച്ചായി. ഇനിയും അത് പറ്റില്ല. അച്ഛന് സംശയം വല്ലതും തോന്നിയാൽ ഇനിയും കളവുകൾ പറഞ്ഞ് പ്രതിരോധിക്കാൻ എനിക്കൊറ്റയ്ക്ക് പറ്റിയെന്ന് വരില്ല. “ നിരുപമ തന്റെ നിസഹായാവസ്ഥ വിവരിച്ചു.
“ അമ്മ വിഷമിക്കണ്ട. നാളെ ഞാൻ അച്ഛനോട് സംസാരിച്ചോളാം..”
“ ഹമ്.. “
“ നാളെ അവരെല്ലാം ഇവിടെക്ക് വരുവോ അമ്മേ..? “ മാളവിക അല്പം ഭയത്തോടെ ചോദിച്ചു.
“ വരും.. എനിക്ക് അറിയില്ല മോളെ എനി എന്ത് ചെയ്യണമെന്ന്. നീയാണ് എനിക്ക് വലുത്. നീ എന്ത് പറയുന്നോ.. അത് പോലെ ഈ അമ്മ കേൾക്കും. “
“ അമ്മയെ ഒറ്റക്ക് ഇതിലേക്ക് തള്ളിയിട്ടിട്ട് എനിക്ക് രക്ഷപ്പെടണ്ട. അച്ഛനിതറിഞ്ഞാൽ നമ്മടെ കുടുംബം
💬 Comments
View all comments