Chapter Title : സിൽക്ക് സാരി 4 [Amal Srk]
ജിനു അവനെ ആകുംപോലെ ആശ്വസിപ്പിച്ചു. ഇന്ന് തന്നെ അമ്മയുടെ അഴിഞ്ഞാട്ടം അച്ഛനെ അറിയിക്കണം. വൈകിയാൽ ഇവിടെ താൻ എനിയും നാറും. ഗോഹുൽ ഉറച്ച തീരുമാനമെടുത്തു.
ഈ സമയം നിരുപമയുടെ ഫോണിലേക്ക് ഷിജുവിന്റെ കോൾ വന്നു.
" നീ എവിടാ..? " ഷിജു ചോദിച്ചു.
" സ്റ്റാഫ് റൂമിലുണ്ട്. എന്തിനാ വിളിച്ചേ..? "
" മൂന്നാം നിലയിലെ ലെഫ്റ്റ് സൈഡിലുള്ള ലാസ്റ്റ് മുറിയിലേക്ക് വാ.. "
" എന്തിനാ..? "
" ഇങ്ങോട്ട് ചോദിക്കാതെ ഞാൻ പറയുന്നത് കേൾക്ക്.. "
" ശെരി.. " നിരുപമ സൗമ്യമായി മറുപടി നൽകി. ഇന്നത്തെ ദിവസം നിരുപമ ഒരുപാട് സന്തോഷത്തിലാണ്, അതുകൊണ്ട് ഷിജുവുമായി ഒരു വഴക്കിന് അവൾ താല്പര്യപ്പെട്ടില്ല. അവൻ പറഞ്ഞത് പ്രകാരം മൂന്നാം നില ലക്ഷ്യം വച്ച് അവൾ staircase കേറി.
ബിൽഡിങ്ങിന്റെ മൂന്നാം നിലയിൽ ഭാഗ്യത്തിന് പിള്ളേരൊന്നും ഇല്ല. അവള് ധൃതിയിൽ ഷിജു പറഞ്ഞ ഭാഗത്തേക്ക് ചെന്നു. തന്നെ അവിടെ കാത്തിരിക്കുവാണ് അവൻ. അടുത്ത് കണ്ടപ്പോൾ തന്നെ അവളെ കൈ പിടിച്ച് അകത്തേക്ക് കടത്തി ഡോർ ലോക്ക് ചെയ്തു. പഴയ സാധനങ്ങൾ അടുക്കിവച്ച, ഉപയോഗിക്കാത്ത ക്ലാസ്സ് റൂമായത് കൊണ്ട് വലിയ വൃത്തിയൊന്നും അവിടെയില്ല.
" എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചത്..? " അൽപ്പം കിതപ്പോടെ അവൾ ചോദിച്ചു.
ഷിജു നിരുപമയുടെ അടുത്തേയ്ക്ക് ചേർന്ന് നിന്ന് പതിയെ അവളുടെ കവിളിൽ തലോടി " നിന്റെ പെർഫോമൻസ് കൊള്ളായിരുന്നു.. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു.. "
അവന്റെ ഭാഗത്ത് നിന്നുണ്ടായ അഭിനന്ദനം അവൾക്ക് ചെറിയ സന്തോഷം നൽകി " Thanks. എനി ഞാൻ പൊക്കോട്ടെ "
" എന്തിനാ ഇത്ര ധൃതി..? "
" കുറച്ച് നേരം എന്നെ കണ്ടില്ലെങ്കിൽ അവിടെ അന്വേഷിക്കും. "
" കുറച്ച് നേരം എനിക്ക് വേണ്ടി മാറ്റിവെക്കാൻ പറ്റില്ലേ..? "
" ഷിജു ഞാൻ പറഞ്ഞല്ലോ.. നമ്മളെ ഈ സമയത്ത് ഇവിടെ ആരേലും കണ്ടാൽ, നിന്നെക്കാൾ അത് ബാധിക്കുന്നത് എന്നെയായിരിക്കും. "
" എന്നെ പിണക്കിയിട്ട് നീ ഇവിടെ നിന്ന് പോകുവോ..? " ഷിജുവിന്റെ സ്വഭാവം ചെറുതായി മാറുന്നത് നിരുപമക്ക് മനസ്സിലായി.
💬 Comments
View all comments