Chapter Title : സിൽക്ക് സാരി 6 [Amal Srk]
ക്ഷമ ചോദിക്കും…" അതും പറഞ്ഞ് അവൻ ഇറങ്ങിപ്പോയി.
എല്ലാം അറിഞ്ഞു ഷോക്കായി നിൽക്കുകയാണ് മാളവിക. നിരുപമ അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപിടിച്ച് മാറോട് ചേർത്ത് പൊട്ടി കരഞ്ഞു.
***
സമയം ഒരുപാട് കടന്നുപോയി ഇപ്പഴും അമ്മയോട് പറ്റിച്ചേർന്ന് കിടക്കുകയാണ് അവൾ. നിരുപമ പതിയെ മകളുടെ മുടിയിൽ തലോടി. " നേരം ഒരുപാട് വൈകി. മോൾ രാവിലെ ഒന്നും കഴിച്ചില്ലല്ലോ.. വാ എഴുനേൽക്ക് അമ്മ കഴിക്കാൻ എടുത്ത് വെക്കാം.. "
" വേണ്ട അമ്മേ.. എനിക്ക് വിശപ്പില്ല.. " അമ്മയോട് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
" അങ്ങനെ പറയല്ലേ മോളെ.. കുറച്ചെങ്കിലും കഴിക്ക്.. "
" എനിക്ക് പറ്റണില്ല അമ്മാ.. മനസ്സൊന്നും ശെരിയല്ല.. "
" അറിയാം മോളെ.. അമ്മക്ക് മനസ്സിലാവുന്നുണ്ട്. ഒരിക്കലും സംഭവിക്കരുതെന്ന് കരുതിയ കാര്യങ്ങളാണ് ഇപ്പൊ നടന്നതൊക്കെ. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി കണ്ട് മോളതൊക്കെ മറക്കണം. ബുദ്ധിമുട്ടാണെന്ന് അറിയാം.. പക്ഷെ ഇതല്ലാതെ മറ്റൊന്ന് പറഞ്ഞ് മോളെ ആശ്വസിക്കാൻ ഈ അമ്മക്ക് അറിയില്ല.. "
" അമ്മക്ക് അറിയോ..? കൂടെ പഠിക്കുന്ന സനൂപുമായിട്ട് ഞാൻ ഇഷ്ടത്തിലാ കുറച്ച് കാലായിട്ട്, അവനെ കൂടെയാ ഞാൻ ചതിച്ചത്. " കണ്ണീരോടെ പറഞ്ഞു.
" മോളെനി ആ കാര്യങ്ങളൊന്നും ചിന്തിക്കേണ്ട. ഓർക്കുമ്പോഴാ കൂടുതൽ വിഷമം ഉണ്ടാവുന്നത്. "
" അവൻ എനിയും വരും.. നമ്മടെ കുടുംബം നശിപ്പിക്കും. "
" ഇല്ല.. ഞാൻ ഉള്ളടത്തോളം കാലം അതിന് അനുവദിക്കില്ല. നാട്ടുകാരുടെയും, വീട്ടുകാരുടെയും മുന്നിൽ നാണം കേടേണ്ടി വന്നാൽ നിന്റെ അച്ഛന്നത് താങ്ങില്ല. അങ്ങനെ വല്ലോം നടന്നാൽ പിന്നെ കുടുംബത്തോടെ ചാവുന്നതാ
💬 Comments
View all comments