Chapter Title : സിൽക്ക് സാരി [Amal Srk]
ഷിജു മറുപടി നൽകി.
" എവിടെ നോക്കട്ടെ.. " അവരെല്ലാം ആകാംഷ കാട്ടി.
ഷിജു തന്റെ ബാഗ് തുറന്ന് കഞ്ചാവിന്റെ പൊതി കാണിച്ചു. അത് കണ്ട് അവരുടെയൊക്കെ കണ്ണ് തിളങ്ങി.
" ഇതിന് എന്ത് വില വരും? " മനു ചോദിച്ചു.
" 5000 രൂപേടെ മൊതലാ, എന്നോടുള്ള പരിചയം വച്ച് പുള്ളി മൂവായിരത്തിന് തന്നു. " ഷിജു പറഞ്ഞു.
" എന്തായാലും കൊള്ളാം.. കുറേ കാലായി വലിച്ചിട്ട്. ഇന്ന് രാത്രി പൊളിക്കണം.. " സിനാൻ സന്തോഷത്തോടെ അട്ടഹസിച്ചു.
ഇവരുടെ ചിരിയും, കളിയുമൊക്കെ ഗോഹുൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
" എന്തുപറ്റി ഇവന്മാരൊക്കെ വലിയ സന്തോഷത്തിലാണല്ലോ..? " ഗോഹുൽ ജിനുവോട് ചോദിച്ചു.
" ഷിജു കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്.. " ജിനു പറഞ്ഞു.
" ഉള്ളതാണോ..? "
" ആണെന്ന് തോന്നുന്നു.. ഒരുപാട് നേരായി കഞ്ചാവിന്റെ കാര്യം പറയണു.. ഇന്ന് രാത്രി അത് വച്ചാവും അവന്മാരുടെ കലാ പരിപാടി. " ജിനു സാവധാനം പറഞ്ഞു.
" നമ്മുക്കിത് സ്റ്റാഫ് റൂമിൽ റിപ്പോർട്ട് ചെയ്താലോ..? " ഗോഹുൽ ചോദിച്ചു.
" വേണ്ട.. വെറുതെ വേണ്ടാത്ത പണിക്ക് നിക്കണ്ട. Sir അറിഞ്ഞാൽ അവന്മാരെ ഡിസ്സ്മിസ്സൽ ചെയ്യും. ചിലപ്പോ പോലീസ് കേസ് വരെയാവും. " ജിനു മുന്നറിയിപ്പ് നൽകി.
" എന്നാലും അവന്മാരെ ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. "
" നീയൊന്ന് അടങ്ങ്. ആവേശത്തിൽ എന്തേലും ചെയ്തിട്ട് അവന്മാരുടെ തല്ല് മൊത്തം വാങ്ങാൻ നിൽക്കണ്ട. എനിക്കും നിനക്കും ഒരുപാട് കിട്ടിയതല്ലേ.. അതുകൊണ്ട് എനീം വെറുതെ അടിയുടെ കണക്ക് കൂട്ടാൻ നിക്കണ്ട. "
" ശെരി ഞാൻ ഒന്നും ചെയ്യുന്നില്ല പോരെ.. " ഗോഹുൽ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.
പക്ഷെ അവന്റെ മനസ്സിൽ ഷിജുവിനും കൂട്ടർക്കും നല്ല പണികൊടുക്കണമെന്ന ആഗ്രഹം വല്ലാതെ കൂടി.
ജിനു അറിയാതെ ഈ കാര്യം സ്റ്റാഫ് റൂമിൽ അറിയിക്കണം. അതിന് ഏറ്റവും എളുപ്പ വഴി നിരുപമ ടീച്ചർ എന്ന തന്റെ അമ്മയാണെന്ന് അവന് അറിയാം.
ഒട്ടും താമസിച്ചില്ല, അമ്മയെ വിവരമറിയിക്കാൻ അവൻ സ്റ്റാഫ് റൂമിലേക്ക് പോയി. ഈ സമയത്ത് മകനെ കണ്ട് നിരുപമ
💬 Comments
View all comments