Chapter Title : സിൽക്ക് സാരി [Amal Srk]
എഴുനേറ്റു. വലിച്ചെറിഞ്ഞ ഫോൺ നിലത്തുനിന്ന് എടുത്തു. ഭാഗ്യം സ്ക്രീൻ ഗാർഡ് പൊട്ടിയതല്ലാതെ വേറെ കുഴപ്പങ്ങളൊന്നുമില്ല. അമ്മയും, അച്ഛനും തമ്മിൽ എന്തേലും പറഞ്ഞ് വഴക്കായി അത് തന്റെ നേർക്ക് പ്രയോഗിച്ചതാണെന്ന് അവൻ കരുതി. കാരണം മുൻപ് ഒരിക്കൽ അതുപോലെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ കുറിച്ച് കൂടിപ്പോയി. അടികൊണ്ട ഭാഗത്തൊക്കെ അവൻ നന്നായി തടവി.
പിറ്റേന്ന് MEI ൽ ചെന്ന് ഷിജുവിന്റെ കാര്യം പ്രിൻസിപ്പാലിനോട് സംസാരിച്ചു.
" നിരുപമ ടീച്ചർക്കിതെന്ത് പറ്റി..? ആ ചെറുക്കനെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന് മുറ വിളിച്ച ടീച്ചർ തന്നെയാണോ ഇപ്പൊ അവന് വേണ്ടി വക്കാലത്തുമായി വന്നേക്കുന്നത്.. " പ്രിൻസിപ്പൽ സംശയത്തോടെ ചോദിച്ചു.
" അവനെപ്പോലെ ഒരു കുട്ടി ഇവിടെ തുടർന്ന് പഠിക്കുന്നതിൽ എനിക്ക് താല്പര്യമില്ല. ഇന്നലെ വരെ. പക്ഷെ രാത്രി ഞാൻ ഒരുപാട് ചിന്തിച്ചു. അവസാനമായി ഒരു തവണ കൂടെ അവന് അവസരം കൊടുക്കുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നു. " നിരുപമ പറഞ്ഞു.
" ഇതിന് മുൻപും നമ്മൾ, ഷിജു എന്ന് പറഞ്ഞ ആ ചെറുക്കന് ഒരുപാട് അവസരം കൊടുത്തതല്ലേ.. എന്നിട്ട് എന്തുണ്ടായി.? വലിയ തെറ്റുകൾ അവൻ വീണ്ടും ആവർത്തിച്ചു. "
" എല്ലാം അറിയാം സാർ. പക്ഷെ ഇത്തവണ അവൻ നന്നാവുമെന്ന് എന്റെ മനസ്സ് പറയുന്നു. "
" എനിക്ക് അങ്ങനെ തോന്നുന്നില്ല.. "
" സാർ.. അവന്റെ കാര്യം എനിക്ക് വിട്ടേക്ക്. ഞാൻ നോക്കിക്കോളാം.. "
" സത്യം പറഞ്ഞാൽ നിരുപമയുടെ ഈ മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ അവന്റെ വീട്ടുകാര് വല്ലോം വന്ന് ടീച്ചറുടെ കാല് പിടിച്ചോ..? "
" ഏയ്.. അങ്ങനൊന്നും ഉണ്ടായിട്ടില്ല സാർ. " നിരുപമ അല്പം ഭയത്തോടെ പറഞ്ഞു.
" എന്നാ ശെരി.. നിരുപമ ടീച്ചർക്ക് ഇത്ര വിശ്വാസം ഉള്ള കാര്യമല്ലേ.. ഞാൻ വേണ്ടത് ചെയ്തോളാം.. " പ്രിൻസിയുടെ മറുപടി കെട്ട് അവൾക്ക് സമാധാനമായി.
സാറിന് നന്ദിപറഞ്ഞ് അവൾ സ്റ്റാഫ് റൂമിലേക്ക് ചെന്നു.
രാത്രി ഷിജു നിരുപമ ടീച്ചറെ വിളിച്ചു. " ഹലോ ടീച്ചറെ.. ചോറൊക്കെ കഴിച്ചോ..? അതോ ചപ്പാത്തിയാണോ രാത്രി ശീലം 😆.. " ഷിജു
💬 Comments
View all comments