Chapter Title : സിൽക്ക് സാരി [Amal Srk]
മാളവികയുടെ ക്ലാസ്സിൽ പഠിക്കുന്ന ലക്ഷ്മി…" അവൻ നാണത്തോടെ പറഞ്ഞു.
" ഇതൊക്കെ എപ്പഴാടാ..? "
" അവളെ ആദ്യമായി കണ്ടപ്പോ മുതലേ തോന്നിയ ഇഷ്ട്ടമാടാ.. പറയാനുള്ള മടികാരണം ഇത്രയും കാലം മറച്ചുവച്ചതാ.. "
" അത് ശെരി.. ഇതിനിപ്പോ ഞാൻ എന്നാ വേണ്ടേ..? നീ ചെന്ന് പ്രൊപ്പോസ് ചെയ്യ്…"
" എനിക്ക് പേടിയാ.. അവള് No പറഞ്ഞാൽ, വിഷമമാ.. "
" No പറയുന്നതൊക്കെ പിന്നത്തെ കാര്യം, ആദ്യം അവൾ committed ആണോന്ന് അറിയണം.. "
" അത് അറിയാൻ നിന്റെ അനിയത്തി വിചാരിച്ചാൽ നടക്കും.. "
" Hm ഞാൻ ചോദിച്ചു നോക്കാം അവളോട്.. "
" ഇന്നുതന്നെ ചോദിക്കണേ…"
" ആടാ.. ചോദിക്കാ.. " ഞാൻ അവന് വാക്ക് കൊടുത്തു.
രാത്രി സമയങ്ങളിൽ ഷിജുവും കൂട്ടരും ഒത്തുകൂടുന്ന ഒരു ഷെഡ്ഡുണ്ട്. കള്ളുകുടിയും, പുകവലിയുമൊക്കെ അവിടെ വച്ചാണ് നടക്കാറ്.
" കുപ്പി വാങ്ങാൻ പോയ ജോണി ഇതുവരെ വന്നില്ലല്ലോ..? " മനു പറഞ്ഞു.
" അവിടെ Q നിന്ന് മേടിക്കണ്ടേ.. ടൈം എടുക്കും " രാഹുൽ പറഞ്ഞു.
" എപ്പോഴും ഈ കള്ളും, വലിയും മാത്രം മതിയോ.. വേറെ കൂടിയത് വല്ലോം അടിക്കണ്ടേ..? " വിഷ്ണു ചോദിച്ചു.
" കല്ല് വേണോടാ നിനക്ക്..? " സിനാൻ ചോദിച്ചു.
" ഏയ്.. അതൊക്കെ വലിയ റിസ്ക് ആണ്.. എനിക്ക് കഞ്ചാവ് കിട്ടിയാ മതി... " വിഷ്ണു പറഞ്ഞു.
" ഡാ ഷിജു.. നീ കഞ്ചാവ് കൊണ്ടുവരാ എന്ന് പറഞ്ഞിട്ട് ഒരുപാട് days ആയല്ലോ.. വല്ലതും നടക്കുവോ..? " സിനാൻ ചോദിച്ചു.
" ഞാനൊന്ന് നോക്കട്ടെ നാട്ടിലുള്ള ഒരു ചേട്ടൻ കഞ്ചാവിന്റെ supplier ആണ്.. കിട്ടാൻ വല്ല വകുപ്പുണ്ടോന്ന് നോക്കാം.. " ഷിജു മറുപടി നൽകി.
" ഞാൻ ഒരു കാര്യം പറയട്ടെ.. " വിഷ്ണു പറഞ്ഞു.
" എന്താ കാര്യം..? " സിനാൻ ചോദിച്ചു.
" എനിക്ക് ആ മാളവികയെ ഒരു നോട്ടമുണ്ട്.. " വിഷ്ണു പറഞ്ഞു.
" ഏത് മാളവിക..? " മനു ചോദിച്ചു.
" നമ്മടെ
💬 Comments
View all comments