Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]
നല്ല ഫുഡും കഴിക്കാം കുറച്ച് പാചകവും പഠിക്കാം പിന്നെ ചേച്ചിയേം കാണാം.. അവർക്കാണേൽ എന്നെ ഒരു മോനെപോലെ തോന്നുന്നും ഉണ്ട്.. ഇങ്ങനെ ഒക്കെ ഞാൻ മനസിൽ ആലോചിച്ചു...
പക്ഷെ നാളെയും അവിടെ പോയി കണ്ടാൽ ആൾക്കാർ എന്ത് വിചാരിക്കും.. ആ ചേച്ചിക്കും അത് മോശമായിരിക്കില്ലേ എന്ന് ഞാൻ കരുതി. 2ഡേയ്‌സ് കഴിഞ്ഞ് ഒരു ദിവസം ചോദിക്കാം എന്നുറപ്പിച്ചൊക്കെ മനസിൽ ഇരിക്കുമ്പോൾ ആണ് ഫോണിലേക്ക് ഒരു അൻനോൺ നമ്പർ കാൾ വരുന്നേ.. ഞാൻ ഫോൺ എടുത്തു..
"ഹെലോ "
"ഹെലോ രാഹുൽ മോനല്ലേ.. ഇത് സുമി.. ആ സൂപ്പർ മാർക്കറ്റിലെ ചേച്ചി "
ഞാൻ ഒരു നിമിഷം സ്തബ്ധനായി.. സന്തോഷമാണോ എന്താണോ മനസിൽ ഒരു കടലാടിച്ചപോലെ.. പെട്ടെന്ന് ബോധാവസ്ഥയിൽ വന്നപ്പോൾ
"ഹലോ ഇത് രാഹുലല്ലേ.. ഹലോ "
"ആ ചേച്ചി. ഞാൻ വിളിക്കും എന്ന് പ്രതീക്ഷിച്ചില്ല "
"മോൻ വളരെ മാന്യനായി തോന്നി.. ഇതാ എന്റെ നമ്പർ..ഞാൻ വെക്കുവാ "
"അയ്യോ ചേച്ചി.. ഒരു മിനിറ്റ്.. അവിടെ നിന്നിറങ്ങിയോ "
"മ്മ്.. മോനെ എനിക്ക് ലേറ്റ് ആവും " ചേച്ചി വെക്കണം എന്നുള്ള താത്‌പര്യം പ്രകടിപ്പിച്ചു..
"അതെ ചേച്ചി.. ഞാൻ ഒരു കാര്യം ചോദിക്കാൻ ആയിരുന്നു "
ഞാൻ എന്റെ കുക്കിങ്ങിലെ അപാരതകൾ എല്ലാം വളരെ ഓപ്പൺ ആയി ചേച്ചിയോട് പറഞ്ഞു.. ആവശ്യവും പറഞ്ഞു.. ആദ്യം പെട്ടെന്നുള്ള നോ ആരുന്നു മറുപടി എങ്കിലും.. സാലറിയിൽ ഒക്കെ ഞാൻ സംസാരിച്ച ചേച്ചിയെ കൺവിൻസ് ചെയ്യാൻ നോക്കിയതോടെ സുമി ചേച്ചി താത്‌പര്യംകാണിച്ചു...
ഇന്നവിടെ സംസാരിച്ചിട്ട് നാളെ മുതൽ വരാം എന്ന് പറഞ്ഞു.
💬 Comments
View all comments