Chapter Title : സിമിചേച്ചി എന്നും എപ്പോഴും [അർജുൻ]
എന്തൊക്കെയോ പറയുന്നതയെ എനിക്ക് തോന്നിയുള്ളൂ... അത്രക്കും വലിച്ചു കേറ്റിയിരുന്നു ഞാൻ... അവിടെ മുറ്റത്ത് തന്നെ ഞാൻ കുറെ വാൾ ഒക്കെ വെച്ചു.. ചേച്ചിയമ്മ എന്നെ കൊണ്ട് പോയി കട്ടിലിൽ കിടത്തി..
പിറ്റേന്ന് ഏകദേശം 11നാണ് എനിക്ക് ബോധം തെളിയുന്നത്.. ബോധം തെളിഞ്ഞതും വീട്ടിലെ കട്ടിലിൽ ആണ് ഞാൻ എന്ന് മനസിലാക്കി.. മനസിലേക്ക് ഇന്നലത്തെ സംഭവം കടന്ന് വന്നപ്പോൾ തന്നെ ചേച്ചിയമ്മ റൂമിലേക്ക് വന്നു..
"ആ എന്റെ മോൻ എണീറ്റോ... വന്നു പല്ല് തേച്ചിട്ട് വാ... കാപ്പി കുടിക്കാം " വളരെ സന്തോഷത്തോടെ ഒന്നും സംഭവിക്കാത്ത പോലെ തന്നെ എന്നോട് പെരുമാറി.. എനിക്ക് ഞെട്ടൽ തന്നെയാണുണ്ടായത്... ഞാൻ പുറത്തെ കുളിമുറിയിൽ പോയി അവിടെ ഭിത്തിയിൽ ചാരി നിന്ന് കുറെ കരഞ്ഞു. ഈ സമയം അത് പുറത്ത് നിന്ന് ചേച്ചിയമ്മ കേക്കുന്നുണ്ടാരുന്നു..
"മോനെ കഴിഞ്ഞില്ലേ "
"ആ കഴിഞ്ഞു "
ഇത്രേം പറഞ്ഞു ഞാൻ പല്ലും തേച്ചു മുഖം കഴുകി അടുക്കളയിൽ ചെന്നു..
എനിക്ക് ചേച്ചിയമ്മേടെ മുഖത്തു നോക്കാൻ സാധിക്കുമായിരുന്നില്ല..
കുറ്റബോധത്തിന്റെ ഒരു കടൽ എന്റെ ഉള്ളിൽ അല അടിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്..
ഞാൻ ദോശയും സാമ്പാറും കുഴച്ചു കൊണ്ടിരിക്കുന്നു എന്നലത്തെ ഒരു വറ്റ് എനിക്ക് വായിലേക്ക് എടുത്ത് വെക്കാൻ കഴിഞ്ഞില്ല...അപ്പോൾ തന്നെ ആ ദോശയെടുത്ത ചേച്ചിയമ്മ എനിക്ക് വാരി തരാൻ തുടങ്ങി.. പൊഴിയുന്ന കണ്ണീരോടെ ഞാൻ വായ തുറന്നു..
കൈ മടക്കു കൊണ്ട് എന്റെ കണ്ണീരും തുടച് വാരി തന്നുകൊണ്ട് "എന്റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ല..ഇങ്ങനെ കരയാൻ ഇവിടെ ഒന്നും നടന്നിട്ടുമില്ല..നീ ഇന്നലെ ഇവിടുന്നു ഇറങ്ങിപോയപോലെ
💬 Comments
View all comments