Chapter Title : സിന്ധി പശു ?? [Bency]
ഒക്കെ അല്ലായിരുന്നോ "
"ഹാ എന്ത് പറയാനാ ഈ നാശങ്ങൾ കാരണം അയലത്തുകാർക്ക് കിടന്ന് ഉറങ്ങണ്ടാല്ലോ "
മാലതി ഹേമയോട് പറഞ്ഞു
ഹേമയുടെ വീടിന്റെ തൊട്ട് വടക്കേ പറമ്പിൽ ഒരു മൂന്ന് സെന്റ് സ്ഥലവും വീടും ഉണ്ട് വീട് എന്ന് പറയാൻ പറ്റില്ല പലക അടിച്ചു ഷീറ്റ് ഇട്ട ഒരു മുറി
വനജ എന്നൊരു സ്ത്രീ ആണ് അവിടെ താമസിക്കുന്നത്
കൂടെ ഒരു പയ്യനും ഉണ്ട്
അവരുമായി ഹേമക്കും കുടുംബത്തിനും യാതൊരു അടുപ്പവും ഇല്ല
ഇടപെടാൻ കൊള്ളാത്ത ആൾക്കാരാ എന്ന് ചന്ദ്രേട്ടൻ പറഞ്ഞിട്ടുണ്ട്
തന്നെയുമല്ല അവരുടെ സംസാരവും പ്രവർത്തികളും ഒക്കെ ആർക്കും ഇഷ്ടപ്പെടുന്നത് അല്ല
ഇന്നലെ രാത്രി മൊത്തം അവിടെ എന്തൊക്കെയോ അടിയും ബഹളവും ആയിരുന്നു
മുഴുത്ത തെറികൾ ആണ് കേട്ടത്
എന്താണ് പ്രശ്നം എന്ന് അറിയില്ല
ഇപ്പോൾ എന്തായാലും മാലതി ചേച്ചി സകല ന്യൂസും പിടിച്ചു കൊണ്ടുള്ള വരവാണെന്ന് ഹേമക്ക് മനസിലായി
തെക്കേ വീട്ടിലെ ആണ് മാലതി ചേച്ചി 55-60 വയസ് പ്രായം ഉണ്ട് ഒരു മോൻ ഉള്ളത് ഗൾഫിൽ ആണ് മൂന്ന് മാസം മുൻപ് ആണ് അവന്റെ വിവാഹം കഴിഞ്ഞത് ഇപ്പോൾ വീട്ടിൽ മാലതി ചേച്ചിയും മരുമകളും മാത്രം
"എന്താരുന്നു ചേച്ചീ വഴക്ക് അവിടെ "
മാലതിയോട് ഹേമ ചോദിച്ചു
"എന്റെ മോളെ നാറ്റക്കേസാ..
ആ വനജ ഉണ്ടല്ലോ അവള് കിഴക്കെങ്ങാണ്ട് ഉള്ളതാരുന്നു കെട്ടിയോനും കൊച്ചും ഒക്കെ ഉണ്ടായിട്ട് വേറൊരുത്തന്റെ കൂടെ പൊറുതി ആരുന്നു. പിന്നെ അവനേം കളഞ്ഞേച്ചു അതുവഴി ലോറി ഓടിച്ചോണ്ടിരുന്ന അജയനെന്ന് പറയുന്ന ഒരുത്തന്റെ കൂടെ ഇറങ്ങി പോരുന്നതാ ഇങ്ങോട്ട്. ഈ
💬 Comments
View all comments