Chapter Title : സിന്ധി പശു ?? [Bency]
പറഞ്ഞു
"ആഹ് ചെയ്യുവാ...
പിന്നേ ചേച്ചീ എനിക്കൊരു അമ്പതിനായിരം രൂപ വേണം.."
"അമ്പതിനായിരം രൂപയോ....."
ഹേമ അമ്പരന്നു
"ഹാ എനിക്കും ചിലവില്ലേ പോയി എടുത്തോണ്ട് വാ എന്നിട്ട് ഡിലീറ്റ് ചെയ്യാം "
"നീ കളിക്കല്ലേ ഫോൺ ഇവിടെ താടാ പട്ടീ...."
ഹേമ അവന്റെ ഫോണിൽ കടന്ന് പിടിച്ചു
കൊടുക്കാതിരിക്കാൻ അവനും പിടുത്തമിട്ടു
ഹേമ എങ്ങനെയെങ്കിലും ഫോൺ കൈക്കലാക്കാൻ ഉള്ള ആ ശ്രമത്തിൽ ഫോണിൽ പിടിച്ചുകൊണ്ടു അവനെ തള്ളി മാറ്റി
ആ തള്ളലിന്റെ ആയത്തിൽ റാഫി പിന്നോട്ട് മറിഞ്ഞു ഷെയ്ഡിൽ കാൽ തട്ടി മറിഞ്ഞു താഴേക്ക് വീണു!!!!!
ഹേമ സൈഡിൽ നിന്ന് നോക്കുമ്പോ അവൻ താഴെ മലന്നടിച്ചു കിടക്കുന്നു
ഹേമ വേഗം സ്റ്റെയർ ഇറങ്ങി ഓടി
ചെന്ന് നോക്കുമ്പോ റാഫിക്ക് അനക്കമില്ല
ഹേമ അവനെ കുലുക്കി വിളിച്ചു
അനക്കമില്ല
നോക്കുമ്പോ അവന്റെ തല അവിടെ ഉണ്ടായിരുന്ന സർവേ കല്ലിൽ ആണ് അടിച്ചിരിക്കുന്നത്
റാഫി മരിച്ചിരിക്കുന്നു!
ഹേമ തലയിൽ കൈ വെച്ചു കരഞ്ഞു പോയി
വിറയലോടെ നോക്കുമ്പോ അതാ രണ്ട് കാലുകൾ തന്റെ മുന്നിൽ
ഹേമ തല ഉയർത്തി നോക്കി
വാസു!
അയാൾ കണ്ടിരിക്കുന്നു റാഫി മരിച്ചത്
ഹേമ നിന്ന് വാവിട്ട് കരഞ്ഞു
വാസു മുറുക്കാൻ തുപ്പിയിട്ട് അവളുടെ അരികിലേക്ക് അടുത്തു
"കൊന്ന് താഴേക്ക് തള്ളി ഇട്ടതാ അല്ലേ "
ഹേമ വാ വിട്ട് കരഞ്ഞു
"ഞാൻ അല്ലാ...... ഹ്ഹഹ്ഹ ഞാൻ അല്ല...."
"അത് പോലീസിനോട് പറഞ്ഞാൽ മതി "
അവളെ അടിമുടി നോക്കികൊണ്ട് വാസു പറഞ്ഞു
ഹേമയുടെ കരച്ചിലിന്റെ ഒച്ച പെട്ടെന്ന് നിന്നു
'ഈശ്വരാ താൻ ജയിലിൽ പോകേണ്ടി
💬 Comments
View all comments