0%

Chapter Title : സിന്ധുവിന്റെ അമ്മായിയച്ഛന്‍

Author : Master Read All Parts 3.5K

മനസ്സില്‍ ഉറപ്പിച്ചു.

തിരുവനന്തപുരം കോയമ്പത്തൂര്‍ റൂട്ട് ആണ് രാഘവന്. അടുപ്പിച്ചു മൂന്നു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു സന്ധ്യയോടെ അയാള്‍ വീട്ടിലെത്തി. ഇനി രണ്ടുദിവസം ഓഫാണ്. മൂന്നാം ദിവസം പോയാല്‍ മതി ജോലിക്ക്. വരുന്ന വഴിക്ക് ബിവറേജസില്‍ നിന്നും രണ്ടുകുപ്പി മദ്യവും അയാള്‍ വാങ്ങി. മദ്യപാനം അവധി ദിവസങ്ങളില്‍ മാത്രമാണ് ഉള്ളത്. അയാള്‍ വീട്ടില്‍ എത്തുമ്പോള്‍ സിന്ധു ആണ് കതക് തുറന്നത്. നൈറ്റി ആയിരുന്നു അവളുടെ വേഷം. ശ്യാമളന്‍ ജോലിക്ക് പോകാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. സാധാരണ അയാള്‍ വരുമ്പോള്‍ പാറുവമ്മ ആണ് കതക് തുറക്കാറുള്ളത്. ഇന്ന് ഭാര്യയെ കാണാതെ വന്നപ്പോള്‍ അയാള്‍ തിരക്കി.

“അവള്‍ എന്തിയേടാ..”

“അമ്മ പെണങ്ങിപ്പോയി..” ശ്യാമളന്‍ പറഞ്ഞു. സിന്ധു അടുക്കളയിലേക്ക് പോയിരുന്നു.

“ങേ..പെണങ്ങി പോയോ..എന്തിന്..”

“അവളും അമ്മേം കൂടി വഴക്കുണ്ടായി..”

“അതെന്നും ഒള്ളതല്യോ..ഇന്നെന്താ ഒരു പുതുമാര്‍ച്ച?”

“ആ എനിക്കറിയത്തില്ല..ഞാന്‍ പറഞ്ഞിട്ട് അമ്മ കേട്ടില്ല...”

“ങാ ശ്യാമേടെ വീട്ടില്‍ കാണും..ഇന്നിനി പോകാന്‍ വയ്യ..നാളെ പോയി വിളിക്കാം” അയാള്‍ സോഫയില്‍ ഇരുന്നിട്ട് ഉടുപ്പ് ഊരി.

“ഇന്നാ അച്ഛാ ചായ” സിന്ധു അയാള്‍ക്ക് ചായയുമായി എത്തി.

“എന്താരുന്നു മോളെ നീയും അമ്മേം തമ്മില്‍?”

“ഓ..നിസ്സാര കാര്യമേ ഉള്ളു അച്ഛാ..അമ്മ വെറുതെ പെണങ്ങി പോയതാ...”

“എന്ത് ചെയ്യാമെന്ന് പറ..നിനക്കൊന്ന് അടങ്ങിക്കൂടായിരുന്നോ..അവള് പ്രായമുള്ള സ്ത്രീ അല്ലെ” രാഘവന്‍ ചായ ഊതുന്നതിനിടെ ചോദിച്ചു.

“അച്ഛന് എന്നോട് ഉള്ള പോലെ അമ്മയ്ക്ക് സ്നേഹമില്ല..ഞാന്‍ പിന്നെ എന്ത് ചെയ്യാനാ” സിന്ധു മുഖം വീര്‍പ്പിച്ചു.

“അവള്‍ടെ സ്വഭാവം അങ്ങനെ ആയിപ്പോയി..എന്ത് ചെയ്യാം..”

“അച്ഛന്‍ പോയി കുളിക്ക്..ഞാന്‍ വെള്ളം ചൂടാക്കി വച്ചിട്ടുണ്ട്...” സിന്ധു അകത്തേക്ക് പോയി.

“അച്ഛാ ഞാന്‍

💬 Comments

View all comments