Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]
തല്ലി പൊളിക്കണ്ട ഞാൻ വന്നു തുറന്നു തരാം.
അഞ്‌ജലി വന്നു കതക് തുറന്നു. വൈശാഖൻ നല്ല ദേഷ്യത്തിൽ ആയിരുന്നു.
വൈശാഖൻ :എത്ര നേരമായി കിടന്നു തൊള്ള തുറന്നു വിളിക്കുന്നു. ഒന്ന് വന്നു തുറന്നു കൂടെ.
അഞ്‌ജലി :അതെ സമയം പത്തു മണി അല്ല കാലത്ത് അഞ്ചുമണി ആയി. എനിക്ക് കിടന്നു ഉറങ്ങണം നിങ്ങളെ നോക്കി കുത്തി ഇരിക്കുക അല്ല ഇവിടെ എന്റെ പണി.
വൈശാഖൻ :വന്നു കേറുമ്പോളെ തുടങ്ങിക്കോ.
അഞ്‌ജലി :ഞാൻ അല്ലല്ലോ നിങ്ങൾ അല്ലെ വന്നപ്പോൾ തൊട്ട് ബഹളം വെക്കുന്നത്.
അപ്പുറത്തെ റൂമിൽ ഇതെല്ലാം കേട്ട് കൊണ്ട് മൃദുല കിടപ്പുണ്ട് ആയിരുന്നു. വൈശാഖൻ വന്നു കതകിനു തട്ടുന്നത് കേട്ടാണ് മൃദുല ഉണർന്നത്. അമ്മ കതക് തുറക്കും എന്ന് കരുതി ആണ് അവളും അവിടെ തന്നെ കിടന്നത്. അതെ സമയം അഞ്‌ജലിയും വൈശാഖനും തമ്മിൽ ഉള്ള വഴക്ക് കൂടി കൂടി വന്നു കൊണ്ടേ ഇരുന്നു. വൈശാഖൻ പറയുന്നത് എതിർത്തു കൊണ്ട് അഞ്‌ജലി സംസാരിക്കുവാൻ തുടങ്ങി.
വൈശാഖൻ :മതി മതി ന്യായം പറഞ്ഞത് നീ പോയി കുറച്ചു വെള്ളം കോരി വെക്ക് എനിക്ക് കുളിക്കണം.
അഞ്‌ജലി :അതിനു പൈപ്പ് ഒന്ന് തുറന്നാൽ പോരെ.
വൈശാഖൻ :എനിക്ക് ചൂട് വെള്ളം വേണം.
അഞ്ജലി :ആ എനിക്ക് ഉറക്കം വരുന്നു വെളുപ്പാൻ കാലത്ത് ഓരോ നട്ട പ്രാന്ത് ആയി വരും.അഞ്‌ജലിയുടെ സ്വഭാവം അയാളെ ആകെ ചൊടിപ്പിച്ചു അയാൾക്ക് നല്ല ദേഷ്യം വന്നു.
വൈശാഖൻ :എടി നിനക്ക് എന്താ പറഞ്ഞാൽ മനസിലാകത്തില്ലേ.
അഞ്ജലി :കിടന്നു വാ വെക്കാതെ മനുഷ്യ..
വൈശാഖൻ :എന്നാൽ പോയി കുറച്ചു ചൂട് വെള്ളം റെഡി ആക്ക്.
അഞ്‌ജലി :എനിക്ക് ഇപ്പോൾ വയ്യ. ഉറക്കം വരുന്നു സാധാ വെള്ളത്തിൽ കുളിച്ചാൽ പോരെ.
വൈശാഖൻ :ഒരൊറ്റ വീക്ക് വെച്ചു തന്നാൽ ഉണ്ടല്ലോ.
അഞ്‌ജലി :അതൊക്കെ നിങ്ങളുടെ സ്റ്റേഷനിൽ മതി വീട്ടിൽ വേണ്ട.
വൈശാഖൻ മുൻപോട്ടു ചെന്ന് അഞ്ജലിയുടെ കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി. അപ്പുറത്ത് കാര്യങ്ങൾ വഷളാകുന്നത് കണ്ടപ്പോൾ മൃദുല അങ്ങോട്ട് ഇറങ്ങി ചെന്നു. മൃദുല പുറത്ത് വന്നപ്പോൾ അഞ്‌ജലി
💬 Comments
View all comments