Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]
വന്നു. ഉണ്ടായ കാര്യങ്ങൾ എല്ലാം സംഗീതയോട് അഞ്‌ജലി പറഞ്ഞു. അവൾ അഞ്‌ജലിയെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. വിശ്വനാഥനോട് ബൈ പറഞ്ഞു അഞ്‌ജലിയും പുറത്ത് ഇറങ്ങി സംഗീതയുടെ കൂടെ പോയി. അതെ സമയം എന്താണ് സംഭവിച്ചത് എന്നറിയാൻ വൈശാഖൻ അഞ്‌ജലിയുടെ നമ്പർ ട്രേസ് ചെയ്തു. അഞ്‌ജലിയുടെ നമ്പർ സിറ്റിയിൽ ആണ് ലൊക്കേഷൻ കാണിക്കുന്നത്. ചെവിയിൽ നിന്നു ഫോൺ വെച്ച ശേഷം അയാൾ കസേരയിൽ ഇരുന്നു ആലോചിച്ചു. ഡിപ്പാർട്മെന്റിൽ ആരോടും തത്കാലം ഒന്നും പറഞ്ഞില്ല. മൊബൈൽ ലൊക്കേഷൻ കാണിക്കുന്നത് കൊണ്ട് വൈകുന്നേരം വരെ വെയിറ്റ് ചെയ്യാം എന്ന് കരുതി. പെട്ടെന്ന് അയാൾ അബ്‌ദുള്ളയെ വിളിച്ചു.
വൈശാഖൻ :അതെ ചേട്ടൻ ഈ നാട്ടിൽ വന്നിട്ട് എത്ര കൊല്ലം ആയി.?
അബ്‌ദുള്ള :17കൊല്ലം ആയി സാർ. എന്താ സാർ കാര്യം.
വൈശാഖൻ :ഒന്നുമില്ല ചേട്ടാ,, ഇവിടെ ഈ പഴയ ഒമിനി വാൻ ഉപയോഗിക്കുന്നത് ആരൊക്കെ ഉണ്ടെന്ന് അറിയാമോ.
അബ്‌ദുള്ള :അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാൻ പറ്റുകില്ല സാർ.
വൈശാഖൻ :ചേട്ടാ ഈ നാട്ടിൽ വണ്ടികൾ അങ്ങനെ എല്ലാവർക്കും ഒന്നും ഇല്ലല്ലോ അതാ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് അറിയാൻ ചോദിച്ചത്.
അബ്‌ദുള്ള :അത്രയ്ക്ക് അത്യാവശ്യം എന്താ സാർ ഒമിനി വാൻ വാങ്ങിക്കാൻ വല്ലതും ആണോ.
വൈശാഖൻ :ഉം അങ്ങനെ കരുതാം.
അബ്‌ദുള്ള :അങ്ങനെ ആണെങ്കിൽ നമ്മടെ ബിജുവിനെ വിളിച്ചു ചോദിക്ക് അവൻ അല്ലെ ഈ സ്റ്റേഷന്റെ സാരഥി. അവനോട് ചോദിച്ചാൽ ചിലപ്പോൾ ഒമിനി വാൻ തന്നെ തപ്പി തെരും.
വൈശാഖൻ :ഈ ബിജു ഇപ്പോൾ എത്ര കൊല്ലം ആയി ഇവിടെ
💬 Comments
View all comments