Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]
മാലതി ഉടനെ അഞ്‌ജലിയെ കാൾ ചെയ്തു. അപ്പോഴേക്കും അഞ്‌ജലി ആഹാരം കഴിഞ്ഞു കൈ കഴുകാൻ പോകുക ആയിരുന്നു. വിശ്വനാഥൻ കൈ കഴുകാൻ പോയി കഴിഞ്ഞു ആണ് മൊബൈൽ ബെൽ റിങ് ചെയ്യാൻ തുടങ്ങിയത്. അഞ്‌ജലി മൊബൈൽ ഡിസ്പ്ലേ ഒന്ന് നോക്കി മാലതി ടീച്ചർ ആണെന്ന് മനസ്സിൽ ആയി. അഞ്‌ജലി കാൾ അറ്റൻഡ് ചെയ്തു.
മാലതി :ഹലോ,,
അഞ്‌ജലി :ആ ടീച്ചറെ പറ.
മാലതി :എന്ത് പറയാൻ,, ടീച്ചറുടെ ഹസ്ബൻഡ് ഇവിടെ വന്നിരുന്നു കുറച്ചു മുൻപ്.
അഞ്‌ജലി :അയ്യോ എന്നിട്ട്?
മാലതി :ആകെ കുളമായി.
അഞ്‌ജലി :അയ്യോ.
മാലതി :അതെ ടീച്ചറെ ഇവിടെ വന്നു കയറും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. പെട്ടെന്ന് വന്നപ്പോൾ എന്താ ചെയ്യുക എന്നറിയാതെ ഞാനും ദിവ്യ ടീച്ചറും നല്ല പോലെ പേടിച്ചു.
അഞ്‌ജലി :എന്നിട്ട്???
മാലതി :ഞാൻ പറഞ്ഞു വീട്ടിലേക്കു ആകും തിരിച്ചു പോകുന്നത് കണ്ടു എന്ന് പറഞ്ഞു. അത് അതിലും പണി ആയി അങ്ങേര് ഇന്നലെ നൈറ്റ് ഡ്യൂട്ടി ചെയ്തിരുന്നോ.
അഞ്‌ജലി :അഹ് ഇന്നലെ നൈറ്റ് ഡ്യൂട്ടി ഉണ്ടാരുന്നു കാലത്ത് ആണ് വന്നത്.
മാലതി :അവിടെ പണികിട്ടി അങ്ങേരും വീട്ടിൽ നിന്നാണ് വന്നത്. അത് കൊണ്ട് അത് ഏറ്റില്ല. പക്ഷേ സ്കൂളിലെ ഒരു കുട്ടി ടീച്ചർ വണ്ടിയിൽ കയറി പോകുന്ന കണ്ടു എന്ന് നല്ല പോലെ അങ്ങ് പറഞ്ഞു കൊടുത്തു അപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു എന്നും. പിന്നെ അയാൾ എന്റെ മുകളിൽ ആയിരുന്നു ചാട്ടം. കുറെ പോലീസ് മുറ ചോദ്യങ്ങളും പെരുമാറ്റവും.
അഞ്‌ജലി :അയ്യോ എന്നിട്ട് എന്തായി,,പ്രശ്നം ആണോ ഇശോ ഞാൻ
💬 Comments
View all comments