Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]
പുറത്തേക്ക് പോയതും അബ്ദുള്ളയും ബാക്കി ഉള്ള പോലീസ്കാരും വൈശാഖന്റെ അടുത്തേക്ക് ഓടി വന്നു. അയാളെ എടുത്തു അതെ ജീപ്പിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. പോകും വഴി അബ്‌ദുള്ള വൈശാഖന്റെ മുഖം കുലുക്കി സാർ സാർ എന്ന് വിളിച്ചു ഉണർത്താൻ ശ്രമിച്ചു എങ്കിലും. അയാൾക് ഞെരക്കം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. ഹോസ്പിറ്റലിൽ എത്തി വൈശാഖനെ പരിശോധന ചെയ്യാൻ ഉള്ളിലേക്ക് കൊണ്ട് പോയി.
അബ്‌ദുള്ള :ഇതിപ്പോൾ വല്ലാത്ത കുരിശ് ആയല്ലോ ഗോവിന്ദ, ഇങ്ങേരു കാരണം നമുക്കും മിക്കവാറും അടി വാങ്ങി കൂട്ടും.
ഗോവിന്ദൻ :അഞ്‌ജലി ചേച്ചിയെ വിളിച്ചു പറ അതാണ് നല്ലത്.
അബ്‌ദുല്ല :ഓഹ്ഹ് പെട്ടന്ന് വിളിച്ചു പറഞ്ഞാൽ അത് ശെരി ആകില്ല. ഒന്നാമതെ നാട് മാറി വന്നു ഇവിടെ താമസിക്കുന്നു കൂട്ടിനു വേറെ ആരും ഇല്ലാത്ത അവസ്ഥ സമാധാനിപ്പിക്കാൻ പോലും ആരും കൂടെ ഇല്ല. ഒരു കാര്യം ചെയ്യാം ആദ്യം സാറിന് ബോധം വരട്ടെ അത് കഴിഞ്ഞു ഇന്ന് ഡിസ്ചാർജ് അയാൾ വീട്ടിലേക്ക് കൊണ്ട് പോയി ചെന്ന് കഴിഞ്ഞു കാര്യം പറയാം.
ഗോവിന്ദൻ :ശെരിയാണ് വെറുതെ അവരെ കൂടി എന്തിനാ തീ തീറ്റിക്കുന്നത്.
അബ്‌ദുള്ള :സ്റ്റേഷനിൽ ബിജു ഇല്ലേ .
ഗോവിന്ദൻ :ആരു ഉണ്ടായാൽ എന്താ അവിടെ ആര് വരാൻ. കേസ് ആയിട്ട് ആരേലും ആ പരിസരത്തു വരുമോ. ആകെ ഉള്ളത് വല്ല ഗുണ്ടകളും വരും എന്നിട്ട് നമ്മടെ മെക്കിട്ട് കേറും പോകും. അല്ല സത്യത്തിൽ എന്തിനാ സാറെ ഇങ്ങനെ ഒരു പോലീസ് സ്റ്റേഷൻ.
അബ്ദുള്ള :ഉണ്ടായാലും ഇല്ലെങ്കിലും ഇത് നമ്മുടെ വയറ്റിൽ പിഴപ്പ് ആയി പോയില്ലേ മോനെ.
💬 Comments
View all comments