Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]
ഒന്ന് കുളിച്ചു വന്നു മൊബൈൽ നോക്കി ഫോൺ കാളുകൾ ഒന്നും തന്നെ വന്നിട്ടില്ല. അവൾക്ക് അറിയാം തന്റെ ഭർത്താവിന്റെ കൂടെ ഉള്ള പോലീസ്കാർ അവളെ വിളിക്കും എന്ന്. ഇനി ഉള്ള നിമിഷങ്ങൾ നല്ലത് പോലെ അഭിനയിക്കാതെ പറ്റില്ലല്ലോ. പെട്ടന്ന് മൃദുല ഗേറ്റ് കടന്നു അകത്തേക്ക് വന്നു. അഞ്‌ജലി സമയം നോക്കി സമയം 6:00കഴിഞ്ഞു. അവൾ വന്നപാടെ ഉള്ളിലേക്ക് നടന്നു. പെട്ടന്ന് അഞ്ജലി.
അഞ്‌ജലി :നിൽക്ക്, എവിടെ പോയിരുന്നു ഇത്രയും നേരം സമയം എന്തായി എന്ന് വല്ല ബോധ്യവും ഉണ്ടോ.
മൃദുല :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ എപ്പോഴു എന്നേ ഇങ്ങനെ ഉപദേശിക്കാൻ.
അഞ്‌ജലി :നിനക്ക് എന്നും 3:30 വരെ അല്ലെ ക്ലാസ്സ് ഉള്ളു, ഇപ്പോൾ സമയം 6:00ആയി. നീയൊരു പെണ്ണ് ആണ്.
മൃദുല :അത് സ്വയം ചിന്തിച്ചാൽ നല്ലത്. അതെ എന്നേ ഒരുപാട് ഉപദേശിക്കാൻ ഒന്നും വരേണ്ട. ഞാൻ ഫ്രണ്ട്സ് കൂടെ ഒന്ന് ഔട്ടിങ് പോയി.
അഞ്‌ജലി :അതിന് നിനക്ക് എവിടെ നിന്നാണ് ക്യാഷ്.
മൃദുല :അതിന് അവർ അല്ലെ ചിലവ്, അല്ല എനിക്ക് ചിലവാക്കാൻ ആരു ക്യാഷ് തെരും ബസ് കൂലി തന്നെ കടിച്ചു പിടിച്ചു അല്ലെ തരുന്നത്.
അവൾ ദേഷ്യത്തോടെ ഉള്ളിലേക്ക് പോയി. ഡ്രസ് ചേഞ്ച് ചെയ്തു കുളിക്കുവാൻ ആയി പോയി. കുളി കഴിഞ്ഞു വന്നപ്പോൾ ഫോണിൽ തന്നെ നോക്കി ഇരിക്കുന്ന അഞ്‌ജലിയെ കണ്ടു. അവൾ മൈൻഡ് ഒന്നും ചെയ്യാതെ റൂമിന് ഉള്ളിലേക്ക് പോയി. ഡ്രസ്സ് എടുത്തു ധരിച്ചു പുറത്തേക്ക് വന്നു. പെട്ടന്ന് മുറ്റത്തു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് അഞ്‌ജലി
💬 Comments
View all comments