Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]
എഴുതി തെരും എനിക്ക് മുഴുവൻ. അല്ലാതെ എനിക്ക് വയ്യ പോയി കുത്തി ഇരുന്നു എഴുതാൻ. ഈ ക്യാമ്പസ് ലൈഫ് എന്ന് പറയുന്നത് ഒന്നേ ഉള്ളൂ അത് ഇങ്ങനെ പുസ്തക താളിൽ ഒതുക്കാൻ എന്നേ കിട്ടില്ല മോളെ. പരമാവധി എൻജോയ് ചെയ്യുക അടിച്ചു പൊളിക്കുക.
മൃദുല :നിനക്ക് പറ്റും കാരണം നിനക്ക് കൈയിൽ പൈസ ഉണ്ട്.
നിമ്മി :അതിനു ഞാൻ ഉള്ളപ്പോൾ നീ എന്തിനാ പേടിക്കുന്നത്.
മൃദുല :ങേ ആഹാ കൊള്ളാല്ലോ എന്താ എന്ത് പറ്റി.
നിമ്മി :എടി നിന്റെ നോട്ട് ബുക്ക് എല്ലാം ഞാൻ കംപ്ലീറ്റ് ആക്കി കൈയിൽ തെരാം. നീ ഇപ്പോൾ എന്റെ കൂടെ വാ നമുക്ക് എവിടെ എങ്കിലും കറങ്ങാൻ പോകാം.
മൃദുല :നിനക്ക് എന്താ പെണ്ണേ പ്രാന്ത് ആയോ ഇപ്പൊ ആണോ കറങ്ങാൻ പോകുന്നത്.
നിമ്മി :പിന്നെ സമയം കാലോം നോക്കി കറങ്ങാൻ പോകാൻ പറ്റുമോ. അതെ ഞാൻ പറഞ്ഞല്ലോ എന്റെ ബുക്ക് കംപ്ലീറ്റ് ആക്കാൻ കൊടുത്ത പോലെ നിന്റെ ബുക്ക് ഞാൻ കംപ്ലീറ്റ് ആക്കി തെരാം. പേടിക്കണ്ട പൈസ ഞാൻ കൊടുത്തോളം പോരെ.
മൃദുല :നീ നന്നാവില്ല മോളെ.
നിമ്മി :അത് ചിന്തിക്കേണ്ട ആവശ്യം ഇല്ല.
അവർ രണ്ട് പേരും അത് പറഞ്ഞു ചിരിച്ചു. കുറെ കഴിഞ്ഞു നിമ്മി അവളെ വിളിച്ചു പുറത്തേക്ക് പോയി. സ്കൂട്ടി എടുത്തു കൊണ്ട് വന്നു മൃദുലയെ കൂട്ടി അവൾ എങ്ങോട്ടാ പോയി. സത്യത്തിൽ മൃദുലയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ആണ് അപ്പോൾ നിമ്മിയെ കൂടുതൽ ഫോഴ്സ് ഫുൾ ആയി ചിന്തിപിച്ചത്. നിമ്മി സത്യത്തിൽ വലിയ ഒരു പ്ലാനിൽ ആയിരുന്നു അതെല്ലാം ചെയ്തു തുടങ്ങിയത്. നിമ്മി ആ സ്കൂട്ടിയിൽ മൃദുലയെ കൂട്ടി പോയത് ആദ്യം പാർക്കിലേക്ക് ആയിരുന്നു ഉച്ച വരെ അവിടെ സമയം സ്പെൻഡ് ചെയ്തു കഴിഞ്ഞു മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. ഏകദേശം സമയം 1മണി കഴിഞ്ഞു കാണും അവരുടെ സ്കൂട്ടി ചെന്ന് നിന്നത് ഒരു ചേരിയിൽ ആയിരുന്നു. നിമ്മി സ്കൂട്ടി അവിടെ ഒതുക്കി വെച്ച് ഷാൾ എടുത്തു തലയിൽ ഇട്ടു.
നിമ്മി :ഷോൾ എടുത്തു തലയിൽ ഇട്.
മൃദുല
💬 Comments
View all comments