Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]
ചിരിക്കുന്നത് കണ്ടു. എന്നാൽ മൃദുലയെ കണ്ടപ്പോൾ അത് പെട്ടന്ന് മാഞ്ഞു പോയി. അഞ്ജലി ഒന്നും അറിയാത്ത പോലെ ഇരുന്നു.
അഞ്‌ജലി :ആഹ്ഹ്ഹ് നീ എപ്പോ വന്നു...
മൃദുല :ഇപ്പോൾ വന്നേ ഉള്ളു.
പതിവ് പോലെ ഉടക്കി കയറാൻ അവൾക്കു താല്പര്യം കുറവ് ആയിരുന്നു കാരണം അവളുടെ ആവശ്യം ടൂർ പോകുവാൻ ആണ്. അത് കൊണ്ട് തന്നെ അഞ്‌ജലിയോട് കൂടുതൽ അടുത്ത് ഇട പഴകുന്നത് ആണ് നല്ലത് എന്ന് മൃദുലയ്ക്ക് മനസ്സിൽ ആയി. എങ്ങനെ എങ്കിലും കാര്യം നേടാൻ അവൾ അമ്മ അഞ്‌ജലിയെ കൂടുതൽ സ്വാതീനിക്കാൻ തീരുമാനിച്ചു.
അഞ്‌ജലി :
നീ എന്താ എന്നെ ഇതുവരെ കാണാത്ത പോലെ ഇങ്ങനെ നോക്കി നിൽക്കുന്നത്.
മൃദുല :ഹേയ് ഒന്നുമില്ല.
മൃദുലയുടെ മുഖത്ത് ദേഷ്യം ഒന്നും കാണാത്ത കണ്ടപ്പോൾ അഞ്‌ജലിയ്ക്ക് അതിശയം തോന്നി. സാധാരണ വന്നാൽ തട്ടി കയറാൻ നിൽക്കുന്ന മൃദുല ഇന്ന് തന്നോട് സാമ്യമായ് സംസാരിക്കുന്നു.
അഞ്‌ജലി :ഉം നീ പോയി കുളിച്ചു വാ ഞാൻ ആഹാരം വിളമ്പി വെക്കാം.
താൻ ശാന്തമായപ്പോൾ അഞ്ജലിയും ശാന്തമായി തന്നെ അവളോട് പെരുമാറാൻ തുടങ്ങി. വീണ്ടും ആ പഴയ പോലെ എന്ന പടി അവൾക്കു അഞ്‌ജലിയെ കാണാൻ കഴിഞ്ഞു.
മൃദുല :അമ്മേ !!!!
മൃദുല അങ്ങനെ വിളിച്ചപ്പോൾ അഞ്‌ജലി പെട്ടന്ന് ആ പഴയ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവൾ തിരിഞ്ഞു മൃദുലയെ നോക്കി. നാളുകൾക്കു ശേഷം അങ്ങനെ ഒരു വാക്ക് ആദ്യം ആയിട്ട് ആണ് അഞ്‌ജലി കേൾക്കുന്നത്.
മൃദുല മെല്ലെ അഞ്‌ജലിയുടെ അടുത്ത് ചെന്ന് നിന്നു.
അഞ്‌ജലി :എത്ര നാളായി മോളെ
💬 Comments
View all comments