0%

Chapter Title : സിന്ദൂരരേഖ 3 [അജിത് കൃഷ്ണ]

പോകുമ്പോൾ ആയിരുന്നു അഞ്ജലിയുടെ കൂട്ടുകാരി ആയ സബിതയുടെ അച്ഛന്റെ മരണം നടക്കുന്നത്. മരണം എന്ന് ഒറ്റവാക്കിൽ പറയാൻ പറ്റില്ല കാരണം അത് രാഷ്ട്രീയ കൊലപാതകം ആയിരുന്നു. സബിതയുടെ അച്ഛൻ ഒരു പൊളിറ്റിക്കൽ ലീഡർ ആണ്. അത് അമറിന്റെ അച്ഛൻ വിശ്വനാഥന്റെ പാർട്ടിയുടെ എതിരെയുള്ള പ്രതിപക്ഷ പാർട്ടിയും ആണ്. ആ കൊലപാതകം തികച്ചും ആസൂത്രണം നിറഞ്ഞതായിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരൻ മറ്റാരും തന്നെ അല്ല അമർ തന്നെ ആയിരുന്നു. അവൻ തന്റെ ഗുണ്ട പട അതിനായ് നിയോഗിച്ചു. അമർ ആണ് അത് ചെയ്തത് എന്നും വിശ്വനാഥന് വേണ്ടി ആണ് അത് ചെയ്തത് എന്നും നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. ഒരു വലിയ ജനവാലിയ്ക്ക് ഇടയിൽ വെച്ചാണ് ആ അറും കൊല നടന്നത്. അമറിന്റെ വലം കൈ ആയ ഉമ്മർ ആണ് അത് ചെയ്തത്. എന്നിട്ടും വിശ്വനാഥൻ കൈയിൽ ഒരു റീത്തുമായി അന്ത്യോപചാരങ്ങൾ അർപ്പിക്കാൻ എത്തി. അയാൾ അങ്ങനെ ചെയ്തു പോകുമ്പോൾ ജനക്കൂട്ടം നിശബ്ദനായി നോക്കി കാണുന്നു. മൃദുല അതെല്ലാം കണ്ട് കണ്ണുകൾ നിറഞ്ഞു അച്ഛനെ നോക്കി. അച്ഛന് ഒരു ഭവ
വ്യത്യാസവും ഇല്ല. പ്രതികളെ മുൻപിൽ കണ്ടിട്ടും പ്രതികരിക്കാത്ത അച്ഛനോട് അവൾക്കു നന്നായി ദേഷ്യം വന്നു. അവളുടെ മനസ്സിലെ സത്യസന്ധനായ പോലീസ് യൂണിഫോം ഇട്ട അച്ഛനെ അവൾക്ക് നഷ്ടമായി. വിശ്വനാഥൻ വൈശാഖന്റെ നേരെ നടന്നു വന്നു എന്നിട്ട്. വിശ്വനാഥൻ :എന്താ സാറെ സുഖം തന്നെ അല്ലെ. എന്നാലും ഇത് ആരായാലും വല്ലാത്തൊരു ചെയ്ത് ആയി പോയി ഇല്ലേ (അവർ രണ്ടു പേർ മാത്രം കേൾക്കുന്ന സൗണ്ടിൽ പറഞ്ഞു. ) വൈശാഖൻ :ഹും...

💬 Comments

View all comments