0%

Chapter Title : സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]

വേണ്ടേ. പക്ഷേ ഇതിനൊക്കെ അമർ യെസ് പറയണ്ടേ. വിശ്വനാഥൻ :മോളെ അവന്മാർ വന്നു കഴിഞ്ഞു പെട്ടന്ന് ഒരു എടുത്തു ചാട്ടം പോലെ സംസാരിക്കാൻ നിൽക്കേണ്ട. സംഗീത :അപ്പോൾ അച്ഛൻ ആ കാര്യം സംസാരിക്ക് അതാണ് നല്ലത്. വിശ്വനാഥൻ :ആ അവന്മാർ വന്നെന്ന് തോന്നണു. നീ അകത്തേക്ക് പൊക്കോ. സംഗീത വേഗം തന്നെ ഉള്ളിലേക്ക് പോയി. അമറും അപ്പുവും ഉള്ളിലേക്ക് നടന്നു വന്നു. അമർ :എന്താ ഇപ്പോൾ ഒരു അടിയന്തര മീറ്റിംഗ്. വിശ്വനാഥൻ :ഇലക്ഷന് വരാൻ പോകുക അല്ലെ. ചില പ്രശ്നങ്ങൾ നമ്മൾക്ക് തടസ്സം ആകുന്നുണ്ട്. അമർ :എന്ത് പ്രശ്നം,,, വിശ്വനാഥൻ :ഇവൻ തന്നെ ആണ് പ്രശ്നം അപ്പുവിനെ ചൂണ്ടി വിശ്വനാഥൻ പറഞ്ഞു. അപ്പു :ഞാനോ,,, ഞാൻ എന്ത് ചെയ്തു. വിശ്വനാഥൻ :ഇലക്ഷന് വരുന്നത് നിനക്ക് അറിയാവുന്ന കാര്യങ്ങൾ ആണല്ലോ. എന്തിനാടാ പിന്നെ വെറുതെ ജനങ്ങൾടെ മെക്കിട്ടു കേറുന്നത്. അപ്പു :ഞാൻ എന്ത് ചെയ്തു. വിശ്വനാഥൻ :നീ ചെയ്തത് ഞാൻ പറയണോ. ആ കവലയിലെ കടകളിൽ കയറി നിന്റെ ഗുണ്ട മേധാവികൾ പിരിവ് നടത്തി എന്തൊക്ക തൊല്ലയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.
അപ്പു :അത്. അമർ :അതിനെന്താ അവന്മാർ ഒന്നും വിചാരിച്ചാൽ ഒന്നും നടക്കാൻ പോണില്ല. വിശ്വനാഥൻ :അതേ എത്രയൊ ആൾക്കാർ ഇത് കണ്ടു കൊണ്ട് ഇരിക്കുക ആണ്. ഇവന്മാർക്ക് എങ്ങാനും മനസ്സ് മാറി പണി തെരാൻ തോന്നിയാൽ കയ്യിന്ന് പോയിട്ട് പറഞ്ഞിട്ട് കാര്യം ഉണ്ടോ. അത് മാത്രം ആണോ നീ ചാനൽ നോക്ക് ഇവുടുത്തെ ഗുണ്ടായിസം ആണ് ഇപ്പോൾ ചാനലുകളിൽ കൊട്ടി ഘോഷിക്കുന്നത്. അപ്പു :നമ്മൾ പിന്നെ ഇവന്മാരെ

💬 Comments

View all comments