Chapter Title : സിനേറിയോ 2 [Maathu]
ഇരിക്കുന്നു.. വേറെയാര് അരുണ് .. ഇവിനെന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് വന്നേ.. സ്വാതീടെ കൂടെ കറങ്ങാൻ പോയില്ലേ.
:എന്താണ് മൈരാ തുറക്കാനിത്ര താമസം..
കിതച്ചോണ്ട് വാതിൽ കട്ടിലിൽ ചാരി നിന്ന് അവൻ ചോദിച്ചു.
:ഞാൻ അടുക്കളയിലാരുന്നു.. എന്തെ ഇപ്പോ എഴുന്നള്ളിയെ.. സ്വാതി പുറത്താക്കിയോ.
:സ്വാതി അല്ല അണ്ടി…അടിച്ച കുപ്പിയും പൊട്ടിച്ച ഗ്ലാസ്സുമൊക്കെ ഒഴിവാക്കിയോ..
അവനെന്നെ ഉന്തി മാറ്റി അവിടെമൊത്തം കണ്ണുകൾ കൊണ്ട് തിരഞ്ഞു
:അതൊക്കെ ഒഴിവാക്കി .. എന്താ കാര്യം.
:ഒന്നും പറയേണ്ട.. ഞാൻ നേരം വൈകാൻ കാരണം ഇന്നലത്തെ കുടി കൊണ്ടാണെന്ന് അവള്, നീ ബൈക്കീന്ന് വീണിട്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയതായിരുന്നൂന്ന് അത് കൊണ്ട് വൈകിയതാണെന്ന് ഞാനും.. അവസാനം അവള് പറഞ് അങ്ങനെയാണേൽ അവൾക്കും കൂടെ കാണണമെന്ന്.
:ആരേ കാണണന്ന്
:നിന്നെ അല്ലാണ്ടാരെ ..ആ കാറ് നിർത്തിയപ്പോ ഓടി കയറിയതാ ഞാൻ.. അവള് ഇപ്പോ കോണി കേറി വരും..നീ ഒരു കാര്യം ചെയ്യ് ആ സോഫയിൽ വയ്യാത്തത് പോലെ കിടന്നോ..ഷർട്ട് മാറ്റാത്തത് ഏതായാലും നന്നായി. മുഖത്ത് കുറച്ച് ക്ഷീണമൊക്കെ വരുത്ത് ഞാനൊന്ന് മുള്ളിയിട്ട് വരാ.
അവനതും പറഞ് മുറിയിലെ ബാത്‌റൂമിലേക്ക് പോയി…
ഇനി അവൻ പറഞ്ഞ പോലെ കിടക്കണോ…ഏയ്.. അതിന്റെ ആവശ്യമൊന്നുമില്ല.. തലയിലൊരു മൂന്നു നാല് സ്റ്റിച്ചുണ്ടല്ലോ അത് തന്നെ ദാരാളം.. അവൻ പോയ വഴിയിൽ നിന്ന് കണ്ണെടുത്ത് തിരിഞ്ഞപ്പോഴേക്കും സ്വാതി ഉള്ളിലേക്ക് കടന്നു വന്നു.
:ചേട്ടന് കുഴപ്പമൊന്നുമില്ലല്ലോ
ഒരു കറുപ്പ് കളറിലുള്ള ചുരിദാറും അതിന് മേച്ചായാ പാന്റുമിട്ട് കയ്യിൽ ഒരു കവറുമായി കടന്നു വന്ന സ്വാതി സ്വന്തം സഹോദരനോടെന്ന പോലെ ആരാഞ്ഞു
:ഇല്ല…ചെറിയൊരു വേദനയുണ്ട്.
:ഒന്നും
💬 Comments
View all comments