Chapter Title : സിനേറിയോ 2 [Maathu]
ഒന്നും ഓർമയില്ല..
:നീ എന്നാടാ കുടിക്കാനോക്കെ തുടങ്ങിയെ
:ആ ചോദ്യത്തിന് എന്ത് പ്രസക്തിയാ ചേച്ചി .. ആണുങ്ങളായ കുറച്ചു കുടിച്ചെന്നു വരും ചിലപ്പോ വലിച്ചെന്നും വരും അങ്ങനെയല്ലേ…ചേ..ച്ചി
ഒരു പ്രേത്യേക രീതിയിൽ ഞാനത് പറഞ്ഞവസാനിപ്പിച്ചപ്പോ ചേച്ചിയുടെ മുഖം ഇരുണ്ട് കൊണ്ട് താഴ്ന്നു പോയി..
പറഞ്ഞത് സങ്കടമായെന്ന് തോന്നുന്നു.. കൊറച്ചു സങ്കട പെടട്ടെ…അല്ല പിന്നെ.. ഈ പൂറി തന്നെയല്ലേ എന്നോടും ഇത് പറഞ്ഞത്.
:അല്ല ചേച്ചി അജിത്ത് വന്നില്ലേ കൂടെ
കൂടുതൽ നേരം അവളുടെ ആ ദേവി മുഖം ദുഃഖഭാവത്തിൽ കാണാനുള്ള മനസ്സില്ലാഞ്ഞിട്ട് കുറച്ചു നിമിഷം ആ സ്ഥായിയായ ഭാവം കണ്ട് ആത്മസതൃപ്തിയടഞ് അടുത്ത ചോദ്യമെറിഞ്ഞു…
ഞാനെന്തോ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ച പോലെയാണോ അതോ ചേച്ചി കേൾക്കാൻ പാടില്ലാത്ത എന്തോ ഒന്ന് കേട്ടപ്പോലെയാണോ ചേച്ചിയന്നേരം എന്നയൊരു നോട്ടം നോക്കി..ഒരു തരം അത്ഭുത ഭാവം.
കുറച്ചു നേരം എന്റെ മുഖത്ത് നോക്കിയിട്ട് ഒന്നും കണ്ടെത്താൻ പറ്റാഞ്ഞിട്ടാണെന്ന് തോന്നുന്നു മറുപടി വന്നു.
:ഇല്ലാ.. വന്നില്ല..
:അതെന്തേ
:ഒന്നുല്ല…നീ നാട്ടിലെ വിശേഷം വല്ലതും അറിയാറുണ്ടോ
:നാട്ടിലെ എന്ത് വിശേഷം അറിയാനാ ചേച്ചി…. വല്ലപ്പോഴും ചേട്ടൻ വിളിക്കുമ്പോ വല്ലതും പറയാന്ന് അല്ലാതെ എനിക്കെന്താറിയാനാ…അല്ലേലും അറിഞ്ഞിട്ടിപ്പോ എന്തിനാ
അത് പറഞ് കഴിഞ്ഞപ്പോൾ കുറച്ചു നിമിഷം നിശബ്ദതയിലായിരുന്നു… എനിക്കാണേൽ ചോദിക്കാൻ ഒന്നും വായെന്ന് വരുന്നുമില്ല.. ചേച്ചിയാണെ ഒന്നു മട്ട് പറയുന്നുമില്ല.. ആ നിശബ്ദതയെ കീറി മുറിച്ചത് ടേബിളിലിരിക്കുന്ന ഫോൺ കണ്ണമ്മേന്ന് വിളിച് കരയാൻ തുടങ്ങിയപ്പോയാണ്.
ചേച്ചിയോട് കാൾ എടുക്കാനാണെന്നുള്ള സിഗ്നൽ കൊടുത്തിട്ട് അടുക്കളയിലേക്ക് നടന്നു..
നാട്ടീന്ന് ചേട്ടനാണ്.
:ഹലോ
:നിന്നെ എത്ര ടൈം വിളിച്ചടാ ഞാൻ
:എപ്പോ
💬 Comments
View all comments