0%

Chapter Title : സിനേറിയോ [Maathu]

Author : Kambikathakal Read All Parts 438

ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്ന് പറയുമ്പോലെ ആ നശിച്ച വീട്ടിൽ നിന്ന് നിന്ന് ഓടി പോകാൻ തോന്നിയ എനിക്ക് ചെന്നൈ ജോലികിട്ടിയപ്പോ വർഷങ്ങൾക്ക് ശേഷം എന്തോ നേടിയെടുത്ത പോലെ മനസ്സ് എന്നെ അഭിനന്ദിച്ചു കൊണ്ടിരുന്നു..

യാത്ര പറയാൻ എനിക്ക് അവിടെ രണ്ട് പേരോടെ ഉണ്ടാർന്നുള്ളു.. അച്ഛനോട് മരിച്ചു പോയ അമ്മയുടെ അസ്ഥി തറയോടും.. അസ്ഥി തറക്ക് മുന്നിൽ നിന്ന് ആ ഏഴാം ക്ലാസുകാരനെ പോലെ തലയും കുമ്പിട്ടു കരയുമ്പോൾ ഒരു തണുത്ത ഇളം കാറ്റ് തന്നെ അശ്വസിപ്പിക്കാനെന്ന പോലെ തഴുകി പൊയ്‌കൊണ്ടിരുന്നു.. ട്രാവൽ ബാഗിൽ ഓരോന്ന് കുത്തി നിറക്കുമ്പോ അതിനിടയിലേക്ക് അലമാരയിൽ നിന്നും വർഷങ്ങൾക്കിപ്പുറവും അമ്മയുടെ ഗന്ധം പരത്തുന്ന നിറം മങ്ങി തുടങ്ങിയ മാക്സിയും സാരിയും മടക്കി അതിന്മേൽ മുഖം പൂയ്തി ആഞ്ഞു വലിച്ചു ബാഗിലേക്ക് വച്ചു.. അമ്മയുടെ വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന അമ്മയുടെ ഗന്ധം വലിച്ചെടുക്കുമ്പോ ഒരു പോസിറ്റീവ് എനർജി എപ്പോഴും ലഭിക്കുമായിരുന്നു.. എന്തോ അമ്മ ഇപ്പോഴും എന്റെ ചുറ്റുവട്ടത്തിൽ എന്നെയും നോക്കി ഇരിക്കുണ്ടെന്ന പോലെ..

പുറപ്പെട്ടു. പക്ഷെ പോകുന്ന വഴി അവനറിയില്ല. എത്തേണ്ട സ്ഥലത്തെ കുറിച്ചും അവനറിയില്ല.. ആ നഗരത്തിന്റെ അമാനുഷിക ചരിത്രത്തെ പറ്റിയും അവനറിവുണ്ടായിരുന്നില്ല.. വിശ്വാസങ്ങൾ നോട്ട് കെട്ട് പോലെ വിഹരിക്കുന്ന ആ നഗരത്തിലെ ട്രെയിൻ സ്റ്റേഷനിൽ ഒരു ഭ്രാന്തൻ കെട്ടു കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു.

:ഞാനൊരു കാടിന്റെ കഥ പറയാ..ഒരു വീരന്റെ കഥ പറയാ..മാരി മുകിൽ പോലെ പെയ്ത തീ തുള്ളികളെവിടെ

കാലനെന്ന മൃത്യുഞ്ജയനെവിടെ

ഉലകത്തിൽ തുടിച്ച ശൈവ നാളം പോലെ

ആശാന്തിയുടെ മേലെ ഇളം കാറ്റായി വീശിയ ശാന്തിമന്ത്രം പോലെ

💬 Comments

View all comments