Chapter Title : സിനേറിയോ [Maathu]
അറിഞ്ഞിരുന്നില്ല എന്റെ പാദമുദ്രകളുടെ വലുപ്പം..
അവിടെന്ന് പരിചയ പെട്ടതായിരുന്നു അരുണിനെ.. കൂടെ മാട സാമിയെയും…
അക്കമഡേഷൻ റെഡിയായോ എന്നുള്ള അവന്മാരുടെ ചോദ്യത്തിന് പകച്ചു നിന്നപ്പോ അന്ന് അവര് ഉച്ചക്ക് ലീവെടുത്ത് എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി.. അവര് മാത്രമല്ലായിരുന്നു എനിക്ക് ആ നഗരത്തിൽ നിന്നും കിട്ടിയ ചങ്ങാതിമാർ…ധ്രുപത് , പുള്ളിയാണ് ഈ വീട് വാങ്ങിയത്.. പിന്നെ റോഷൻ, വിശ്വക്.. തുടക്കത്തിൽ ഞങ്ങളാറുപേരായിരുന്നു ആ വീട്ടിൽ..പിന്നെ റോഷന് ബാംഗ്ലൂർക്കും വിശ്വക് കാനഡയിലേക്കും പറന്നു..
മിച്ചം വന്നത് ഞാനും മാട സാമിയും അരുണും ധ്രുപതും…
കുറച്ചു കഴിഞ്ഞപ്പോ ധ്രുപതിന് കൂടെ നടന്ന് കുണ്ടീൽ കോൺക്രീറ്റ് ഇട്ട പോലെ ആസ്സല് തേപ്പ് കിട്ടിയപ്പോ പുള്ളി മൈൻഡ് ഒന്ന് റെഡിയാക്കാൻ സെർകീട്ട് പോകാൻ തുടങ്ങി.. കുറച്ചു മുന്നേ അരുൺ ഫോട്ടോ എടുത്തില്ലേ അതായച് കൊടുത്തത് അവനായിരിക്കും.. നാടു വിട്ട് പോയ കുട്ടന് വേണ്ടി കൂട്ടുകാരായ ഞങ്ങൾ ഇപ്പോഴും കാത്തു നിൽക്കുന്നുണ്ട് എന്നറിയിച്ചു കൊണ്ട്…മാസങ്ങളോ വർഷങ്ങളോ കൂടുമ്പോ ഇവിടെ തല പൊക്കി പോകാറുണ്ട്..പിന്നെ ഇപ്പൊ അരുണിന്റെ കല്യാണം കഴിഞ്ഞു അവര് വേറെ വീഡിടുത്തു മാറി.. മാട സാമി അച്ഛൻ മരിച്ചപ്പോ അമ്മേടെ കൂടെ നിൽക്കാൻ തുടങ്ങി.. ഇപ്പൊ ആ വീട്ടിൽ ഞാൻ മാത്രം തനിയെയായി.
ഐ ടി കമ്പനിയിലെ ജോലി അവിടെയെത്തി കൃത്യം ഒന്നര വർഷങ്ങൾക്ക് ശേഷം ജോലി വേണ്ടെന്ന് തീരുമാനിച്ചു ഇറങ്ങി…
ഓവർ ടൈം വർക്കും രാവിലെ ചെന്നാൽ ഒരു ചായയെന്ന പോലെ HRന്റെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന അവസ്ഥയും ഉറക്കമില്ലാത്ത രാത്രികളും ആ ജോലിയോട് എന്റെ മനസ്സ് മടുപ്പിച്ചു.
💬 Comments
View all comments