Chapter Title : സിനിമക്കളികൾ [വിനോദ്]
കുട്ടി എഴുന്നേറ്റ് നിന്നു.
ഉമേഷ് വീണ്ടും കുട്ടിയെ ശ്രദ്ധിച്ചു
എത്രയിൽ പഠിക്കുന്നു
ഫസ്റ്റ് സ്റ്റാൻഡേഴ്സ്
ഗുഡ് ഇരിക്ക്
കുട്ടി ഇരുന്നു
ഇതിനു മുൻപ് വല്ലോം അഭിനയിച്ചിട്ടുണ്ടോ
ഇല്ല സാർ
ഓഹ്
എന്താണ് സിനിമയോട് ഇത്ര ഇഷ്ടം
മോൾ പണ്ട് ഡാൻസ് ഒക്കെ കളിക്കുവാരുന്നു.. അവൾക് സിനിമയിൽ ഒക്കെ അഭിനയിക്കാൻ ഇഷ്ടവും ആയിരുന്നു.. പക്ഷെ ഞാൻ സമ്മതിച്ചില്ല. പെൺ പിള്ളേരല്ലേ.. കല്യാണം കഴിക്കാൻ വരുന്നവർ പലതും നോക്കില്ലേ.. അപ്പുണ്ണി അമ്മയെ പോലെ തന്നെ ഡാൻസ്, പാട്ട്..അതുകൊണ്ട് അപ്പൂണ്ണിയെ സിനിമയിൽ അഭിനയിപ്പിക്കാൻ ഒരാഗ്രഹം..രഞ്ജിത്തിനും ഇഷ്ടമാണ്
അയാളുടെ സംസാരത്തിൽ ആൾ കുലീനൻ ആണന്ന് തോന്നി.
ഉം.. സിനിമയിൽ അഭിനയിക്കുക എന്നത് അത്ര നിസാരം അല്ല.. പെട്ടന്നു ഒരാളെ ഉറപ്പിക്കാൻ പറ്റില്ല.. അവരുടെ കഴിവ് അറിയണം.. ഓക്കേ ആണെങ്കിൽ പ്രാക്ടീസ് ചെയ്യിക്കണം. കാരണം നേരെ ക്യാമറയുടെ മുന്നിൽ കൊണ്ടുപോയി നിർത്താൻ പറ്റില്ലല്ലോ
അത് ശെരിയ സാറെ
സിനിമ പൈസ മുടക്കി എടുക്കുന്നതാണ്.. എങ്ങാനും പയ്യൻ സമയം കളഞ്ഞാൽ.. പ്രൊഡ്യൂസർ ഞാൻ തന്നെ ആണ്... നഷ്ടം ഞാൻ സഹിക്കില്ല.
വിനോദ് സാർ പറഞ്ഞാരുന്നു.. സാറിനെക്കുറിച്ച്.. സാർ ഉള്ള കാര്യം തുറന്നു പറയും.സാർ തന്നെയാണ് പ്രോഡ്യുസർ.. സാറിനെ വിശ്വസിച്ചു കുട്ടിയെ വിടാം എന്നൊക്കെ.. അതാണ് ഞങ്ങൾ ഇന്ട്രെസ്റ് എടുത്തത്
ഓക്കേ.. ഷൂട്ട് മൂന്നു മാസം കഴിയും. അതിനു മുന്നേ പ്രാക്ടീസ് ഉണ്ട്. പ്രാക്ടീസിന് വിളിക്കണോ എന്ന് നോക്കട്ടെ.. മോൻ ഓക്കേ ആണേൽ വരേണ്ട കാര്യം ഇല്ല
രഞ്ജിനി പ്രാർഥിക്കുന്നത് കണ്ടു. മോൻ ഓക്കേ ആകാൻ അമ്മയുടെ പ്രാർഥന
കുട്ടിയെ കുറെ അഭിനയിപ്പിച്ചു
പ്രാക്റ്റീസ് വേണ്ടി വരും..
💬 Comments
View all comments