Chapter Title : സിരകളിൽ 2 [ഏകലവ്യൻ]
നേരിയ തണുപ്പിൽ അവളെയും കൊണ്ട് പുറത്തിറങ്ങാൻ ഉണ്ണിക് ഒരു മോഹം .
“ നിങ്ങൾ ഇതിനെ റൊമാന്റിക് എന്ന് വിളിക്കും ..എന്നാൽ ഞാനിതിനെ ലൈഫ് ടൈം എന്നും “
കണ്ണാടി നോക്കി പറഞ്ഞു കൊണ്ട് അവനും പുറത്തിറങ്ങി
“പോയി വരാം അച്ഛാ “
“അങ്ങനെ ആവട്ടെ മോനെ “ അച്ഛനും പറഞ്ഞു.. അമ്മയെയും നോക്കി തലയാട്ടി അച്ഛന്റെ പടക്കുതിരയായ സ്പ്ലെണ്ടർ ബൈക്ക് നു അടുത്തേക് ഞാൻ നീങ്ങി.. ഒറ്റ കിക്കിന് അത് കുതിച്ചു സ്റ്റാർട്ട് ആയി.. അമ്മയുടെ മാറിൽ ഉറങ്ങുന്ന കുഞ്ഞിനേയും ഉമ്മ വച്ചു അവരോട് പറഞ്ഞു ശ്വേത എന്റടുത്തേക് വന്നു ബൈക്കിൽ കയറി സൈഡ് തിരിഞ്ഞു ഇരുന്നു .. ഞങ്ങൾ മുന്നോട്ട് എടുത്തു..
മഴ മാറിയെങ്കിലും കാർമേഘങ്ങൾ മാറിയില്ല.. അവിടിവിടെയായിട് തടിച്ചു കൂടി.. ഞാൻ ബൈക്ക് ന്റെ ഇടതു വശത്തെ കണ്ണാടി അവളുടെ മുഖം കാണുന്ന രീതിയിൽ വച്ചു.. അവൾ പുഞ്ചിരി തൂകി കൊണ്ട് തന്നെ എന്നെ കൈ കൊണ്ട് ചുറ്റി ഇരിക്കുന്നു .. ആ ചിരി ഒരിക്കലും മായല്ലേ എന്ന് ഞാൻ ആഗ്രഹിച്ചു.. തണുത്ത കാറ്റു പടർന്നു ഞാൻ അതിനെ മുഖത്തേക് വിരിച്ചു കൊണ്ട് തല ഉയർത്തി പിടിച്ചു . ശ്വേതയുടെ കൈകൾ എന്നെ ഒന്നുടെ നന്നായി മുറുക്കി എന്നോട് ഒട്ടിച്ചേർന്നു ഇരുന്നു ..അവളുടെ മുടിയിഴകൾ നന്നായി പാറി കളിച്ചു .
മഴവെള്ളം റോഡിൽ അങ്ങിങ്ങോളം തളം കെട്ടി കിടക്കുന്നു.. പ്രകൃതിയുടെ പച്ചപ്പിനു ലോകത്ത് ഇല്ലാത്ത നിർവചനം.. അതി സുന്ദരം ഈ കാഴ്ച്ച എന്റെ ശ്വേതയോളം... ഇപ്പോൾ ഒന്നും അടുത്ത മഴ പെയ്യരുതേ എന്ന്
💬 Comments
View all comments