Chapter Title : സിത്താര ചേച്ചി 2 [ Amal srk ]
പുറമേ ഇവരുടെ പ്രവർത്തികൾ രണ്ടുപേരെയും വികാരഭരിതരാകി. സിത്താര ചേച്ചി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ചേച്ചി സിനിമയല്ല തന്നെയാണ് കാണുന്നത് എന്ന് മനസ്സിലാക്കിയ അവൻ ചേച്ചിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിനിന്നു. പതിയെ അവളുടെ ചുണ്ടിൽ നിന്നും പുഞ്ചിരി പൊട്ടിയൊഴുകി. ഇരുവരും മിഴികളിൽ നോക്കി പുഞ്ചിരി തൂകിയിരുന്നു. സിനിമ കഴിഞ്ഞു അമലും ചേച്ചിയും പുറത്തേക്കിറങ്ങി. ഇപ്പൊ കണ്ട സിനിമയുടെ കഥ എന്താണെന്നോ? നായകന്റെ പേര് എന്താണെന്നോഒക്കെ അവൻ മറന്നു. കാരണം അവൻ കണ്ടത് സിത്താര ചേച്ചിയെ മാത്രമായിരുന്നു. സിനിമ കണ്ടതിനു ശേഷം അവൻ അവളെയും കൂട്ടി ബീച്ചിലേക്ക് പോയി. കുറേസമയം കടലിനെ നോക്കി അവിടെ അങ്ങനെ ചെലവഴിച്ചു. - ചേച്ചി ചേച്ചിക്ക് ലൈൻ ഉണ്ടോ? - ഇല്ലല്ലോ - ചേച്ചിയെ ഇതുവരെ ആരും നോക്കിയിട്ടില്ല? - ഞാൻ ഒരുവനയെ അസെപ്റ് ചെയ്തിട്ടുള്ളൂ. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ ഉണ്ടായിരുന്ന ആ പ്രണയവും ബ്രേക്ക് അപ്പ് ആയി. അതേതായാലും നന്നായി. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയ്യടാ. അവൾ അവനെ കളിയാക്കി. സമയം കുറെ വൈകി നമുക്ക് പോകാം. ആ ശരി അവൻ തലയാട്ടി. കോളേജ് വിട്ടു വീട്ടിൽ എത്തുന്ന സമയം അവർ നാട്ടിലേക്ക് തിരിച്ചെത്തി. അവന് യാത്ര പറഞ്ഞു അവൾ വീട്ടിലേക്ക് നടന്നു. - ചേച്ചി ഒരു നിമിഷം അവിടെ നിന്നെ. തിരിഞ്ഞു നോക്കിയ ചേച്ചി അവനോട് കാര്യം തിരക്കി. - അല്ല ചേച്ചിയുടെ നമ്പർ ഒന്ന് പറഞ്ഞുതരുമോ? ചേച്ചി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു - അത് വേണോ? - ഞാൻ അനാവശ്യമായി വിളിച്ഛ് ബുദ്ധിമുട്ടിക്കില്ല. എന്നെ വിശ്വസിക്കാം. - ഹം ശരി. നമ്പർ നോട്ട് ചെയ്തോ. അവൾ അവനു നമ്പർ കൈമാറി. - ന്നാ ശരി ഞാൻ വരട്ടെ. അവനോട് യാത്ര പറഞ്ഞ് അവൾ നടന്നകന്നു.
സമയം രാത്രി 10 മണി കഴിഞ്ഞു. സിത്താര ചേച്ചിയെ വിളിച്ചാലോയെന്നവൻ ആലോചിച്ചു. അല്ലെ വേണ്ട വാട്സാപ്പിൽ മെസ്സേജ് അയക്കാം. അവൻ വാട്സ്ആപ്പ് ഓൺചെയ്ത് അതിൽ സിത്താര ചേച്ചിക്ക് ഒരു ഹായ് അയച്ചു. അൽപ്പ സമയത്തിന് ശേഷം തിരിച്ചു ഒരു ഹായ് റിപ്ലൈ കിട്ടി.
💬 Comments
View all comments