0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

ആനിക്കു പരിചയപ്പെടുത്തി.

സൂരജിനും സനൂപിന്റെ അതേ പ്രായം തോന്നിക്കും. ലേശം പൊക്കം കൂടുതലുണ്ടെന്നു മാത്രം.

" എടാ ഞാൻ വണ്ടിയെടുത്തോണ്ടു വരാം "

സൂരജ് പോയി.

" അവനാ എന്റെ അടുത്ത സുഹൃത്ത്. അവിടെ ഒരു സ്പെയർപാർട്സ് കട നടത്തുകാ. കാര്യം എംബിഎ കഴിഞ്ഞതാണെങ്കിലും ആശാൻ നാട്ടിൽത്തന്നെ ചുറ്റിപ്പറ്റി കഴിയുകാ. പിന്നെ ജോലിക്കു പോകേണ്ട ആവശ്യമൊന്നുമില്ല. അച്ഛന് റബ്ബർ എസ്റ്റേറ്റൊക്കെയുണ്ടേ. കാര്യം എന്റെ വീട്ടിലൊരു കാർ ഉണ്ടെങ്കിലും ശാലിനിക്ക് ഓടിക്കാനൊന്നും അറിയില്ല. ഒട്ടു പഠിക്കാൻ താല്പര്യോമില്ല. അതു കൊണ്ട് ഇതു പോലെ വരുമ്പോഴും പോകുമ്പോഴും ഞാൻ സൂരജിനെ വിളിക്കും. അവൻ കാറെടുത്ത് വരും " സനൂപ് വിശദീകരിച്ചു.

അപ്പോഴേക്കും സൂരജ് കാറുമായെത്തി.

" ചേച്ചി പുറകിൽ കയറിക്കോ. ഞാൻ മുന്നിലിരുന്നോളാം " സനൂപ്.

സൂരജും സനൂപും കൂടി ലഗേജൊക്കെ ഡിക്കിയിലാക്കി. പിന്നെ ഇരുവരും മുന്നിൽ കയറി.

" മാഡത്തിന് എന്തേലും വാങ്ങുകയോ മറ്റോ വേണോ "

റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും നാഷണൽ ഹൈവേയിലേക്കു കയറവേ സൂരജ് ചോദിച്ചു.

" അയ്യോ ! എന്നെ മാഡമൊന്നും വിളിക്കേണ്ടാ... ചേച്ചീന്നു വിളിച്ചാ മതി "

" ഞാനൊരു റെസ്പക്റ്റിനു വിളിച്ചതാ..." സൂരജ്.

" എടാ ഇതു കളക്ടറൊന്നുമല്ല മാഡമെന്നു വിളിക്കാൻ. കണ്ട കാട്ടുകഴുതേയൊക്കെ ആരാ മാഡമെന്നു വിളിക്കുന്നത് " സനൂപ് കളിയാക്കി.

" പോടാ കൊരങ്ങാ. കഴുത നിന്റെ മറ്റേവള്.." ആനി കൈ നീട്ടി അവന്റെ തലയിൽ കിഴുക്കി...

" ഹഹാ... അടിക്കാൻ വടി കൊടുക്കുമ്പം മുള്ളു ചീകീട്ടു കൊടുക്കെടാ..." സൂരജ് ചിരിച്ചു.

ഉച്ച കഴിഞ്ഞതു കൊണ്ട് റോഡിലും

💬 Comments

View all comments