Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
വിളിക്കേണ്ട. പേരു വിളിച്ചാ മതി. ഞാൻ മാഡത്തിനേക്കാൾ എട്ടൊമ്പതു വയസ്സിനിളയതാ "
" അപ്പോ എന്നെ മാഡം എന്നല്ലേ വിളിക്കുന്നത് "
" പിന്നെന്തു വിളിക്കണം ?"
" ചേച്ചീന്നു വിളിച്ചോളൂ..."
" അതാ നല്ലത്. ചേച്ചീന്നു വിളിക്കുമ്പം ഒരടുപ്പമുണ്ട്..."
" എന്തിനാ സനൂപേ അടുപ്പം. കല്യാണാലോചനയ്ക്കാണേൽ മോള് പ്ലസ്ടൂവിൽ ആയതേയുള്ളൂ "
" ഈ ചേച്ചിയെക്കൊണ്ടു ഞാൻ തോറ്റു... എന്റെ ചേച്ചീ എന്റെ കല്യാണം കഴിഞ്ഞതാ. രണ്ടു വർഷമായി."
" എന്താ വൈഫിന്റെ പേര് "
" ശാലിനി. അവളു വീട്ടിൽത്തന്നെ"
" കുട്ടികൾ ?"
" കുട്ടികളായിട്ടില്ല. ഉടനെ വേണ്ടായെന്നാ ഞങ്ങൾടെ തീരുമാനം"
" വേറേയാരൊക്കെയുണ്ട് "
" അഛൻ ഞാൻ സ്ക്കൂളിൽ പഠിക്കുമ്പോഴേ പോയി. അമ്മയുണ്ട്. മൂത്ത ചേച്ചി കല്യാണം കഴിഞ്ഞു സൗത്ത് ആഫ്രിക്കയിൽ സെറ്റിൽഡാ. അമ്മ അവരോടൊപ്പമാ. ഇവിടെ വൈഫും അവൾടെ അമ്മയും..."
" സനൂപേ... സമയം പോയി. ഇനി പിന്നെ കാണാം "
അവർ പിരിഞ്ഞു.
ക്രമേണ മിക്കദിവസവും അല്ലാ എല്ലാ ദിവസവും കാണും. കുറച്ചു നേരം കുശലം പറയും. അങ്ങനെ ഒന്നൊന്നര മാസം...
ഒരു നാൾ സനൂപിനെ കണ്ടില്ല. അന്നു മാത്രമല്ല, പിന്നെ രണ്ടു ദിവസത്തേക്കും...
മൂന്നാം ദിവസം ഉച്ചയ്ക്ക് ലഞ്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് സനൂപ് കടന്നു വരുന്നത്...
" ഇതെവിടായിരുന്നു സനൂപേ "
" നാട്ടിൽ പോയിരുന്നൂ ചേച്ചീ"
" എന്താ വിശേഷം പ്രത്യേകിച്ച് ? "
" ഭാര്യയുടെ കസിന്റെ കല്യാണം. അമ്മായിയമ്മയുടെ അനിയത്തീടെ മകൾ. പോകാതിരിക്കാൻ ഒക്കത്തില്ല. അതാ..."
" എന്നിട്ട് എല്ലാം മംഗളമായി കഴിഞ്ഞോ
💬 Comments
View all comments