Chapter Title : സ്കൂളിലെ കാന്താരികൾ 5 (Anu)
പോയി....
ബാത്‌റൂമിൽ പോകാൻ വന്ന ഇയാൾ... ആ.. ഞാൻ ഒരു മണ്ടൻ ബാത്‌റൂമിൽ നോക്കിയാൽ പോരെ.. ഞാൻ സ്വയം പിറുപിറുത്തു ബാത്‌റൂമിലേക്ക് നടന്നു...
അപ്പോൾ അതാ അയാൾ അവിടെ വീണു കിടക്കുന്നു...
അയ്യോ.. ഇയാൾക്കെന്തു പറ്റി... ഞാൻ വേഗം അയാളെ എടുത്തു... ബോധമില്ല... നാശം പണിയായല്ലോ... ഈശ്വര...
ഞാൻ അയാളെ എങ്ങനെയോ ചുമലിൽ എടുത്തു...
ഒടുക്കത്തെ വെയിറ്റ്... അയാളെയും പൊക്കി കൊണ്ട് ഞാൻ പുറത്തേക്കു ചെന്നു..... അത് കണ്ടു.. റിസപ്ഷനിൽ നിൽക്കുന്ന ആൾ ഓടി വന്നു..
അയ്യോ... എന്ത്.. പറ്റി... ബോധമില്ല...
ഞാൻ പറഞ്ഞു... ബോധമുണ്ടെങ്കിൽ തോളിൽ കയറ്റുമൊട നീ വേഗം പോയി ഒരു വണ്ടി വിളി...
എന്റെ വാക്കു കേട്ട് അയാൾ വേഗം പുറത്തേക്കു ഓടി പോയി...
നാശം... ഇയാൾക്ക്....വീഴാൻ കണ്ട സമയം... അല്ലെങ്കിലേ.. ആകെ ക്ഷിണിച്ചു പണ്ടാരമടങ്ങി നിൽകുവാ അതിനിടയ്ക്ക അയാളുടെ ഒരു ബോധം കെടൽ...
പുറത്തു പോയ ആൾ വേറെ ഒരാളെയും കൂട്ടി തിരിച്ചു വന്നു... അയാൾ പറഞ്ഞു...
വണ്ടി വന്നിട്ടുണ്ട്.. എന്ത് പറ്റിയതാ...
ഞാൻ പറഞ്ഞു.. ഒന്ന് വീണതാ... ബാത്‌റൂമിൽ പോയതായിരുന്നു... കാണാഞ്ഞിട്ടു.. നോകിയപോയ.. വീണത് കണ്ടത്... ഞാൻ അയാളെയും എടുത്തു.. പുറത്തുള്ള ഓട്ടോയിൽ കയറി...
നേരെ ഹോസ്പിറ്റലിലേക്ക് വീട്ടു...
ഹോസ്പിറ്റലിൽ എത്തിയപാടെ ഓട്ടോഡ്രൈവർ പോയി അറ്റൻഡർമാരോട് കാര്യം പറഞ്ഞു... അവർ വിൽ ചെയർ കൊണ്ടു വന്നു അതിൽ ശിവനെ പിടിച്ചിരുത്തി അകത്തേക്കു കൊണ്ട് പോയി....
ഞാനും ഒപ്പം പോയി... പെട്ടന്ന് തന്നെ ഡോക്ടർ വന്നു പരിശോധിച്ച് പറഞ്ഞു...
പേടിക്കാനൊന്നുമില്ല... ബിപി കുടിയതാ..
ഞങ്ങൾ മരുന്ന് കൊടുത്തിട്ടുണ്ട് കുറച്ചു കഴിയുമ്പോൾ ബോധം വരും.. അയാൾ മദ്യപിച്ചിട്ടുണ്ടല്ലേ അതാ അങ്ങനെ വരാൻ കാരണം...കൊണ്ടുവരാൻ താമസച്ചിരുന്നെങ്കിൽ ചിലപ്പോൾ ജിവൻ പോയെന്നെ.. കറക്ട് സമയത്തു എത്തിയത് കൊണ്ട് രക്ഷപെട്ടു...
ഞാൻ പറഞ്ഞു... ഡോക്ടര് ഞങ്ങൾ ഇവിടെ കലോത്സവത്തിന് വന്നതാ.. ഇയാൾ വണ്ടിയുടെ ഡ്രൈവറ ഞാൻ ഒരു മാഷാ... എനിക്ക് പോകണം... കുട്ടികളൊക്കെ അവിടെ തനിച്ച... ഡോക്ടർ പറഞ്ഞു... ഇപ്പോൾ എന്ത് ചെയ്യും.. ഇയാൾക്ക് ബോധം വന്നാലേ അഡ്മിറ്റ് ചെയ്യാണോ അതോ വിടണോ എന്നൊക്കെ പറയാൻ പറ്റു...
ഞാൻ
💬 Comments
View all comments