Chapter Title : സ്‌ക്വിഡ് ഗെയിം 5 [Eren Yeager]
ഒരു 5-6 വർഷത്തെ ബന്ധമാണ്... എന്റെ വേറെ ഒരു പേര് പറഞ്ഞാൽ ഒരു പക്ഷെ സാറിനെന്നെ പെട്ടന്ന് ഓർമ കിട്ടും...BROWN X എന്ന ഓമനപേരിൽ നിങ്ങൾ കേരള പോലീസ് തിരയുന്ന ആ ഡ്രഗ്ഗ് ഡീലർ ഞാൻ തന്നെയാ.......
ഇതെല്ലാം കേൾക്കുന്ന സാമിന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെയാണ് തോന്നിയത്... വർഷങ്ങൾ ആയി കേരള പോലീസ് തല കുത്തി നിന്നു കണ്ടെത്താൻ ശ്രമിക്കുന്ന BROWN X എന്ന ഡ്രഗ്ഗ് ഡീലർ തന്റെ മുന്നിൽ നിൽക്കുന്ന മീശ പോലും നേരെ ചൊവ്വേ മുളയ്ക്കാത്ത ഈ പയ്യൻ ആണെന്നും അവനെ ഇത്ര നാൾ പിടി കിട്ടാത്തതിന്റെ കാരണം പോലീസ് തലവൻ ആണെന്നും ഓർത്തിട്ട് സാമിന് തല കറങ്ങുന്ന പോലെയാണ് തോന്നിയത്...
ഇപ്പോൾ സാറിന് മനസിലായികാണും ഞാനും ഐജി സാറും തമ്മിലുള്ള കണക്ഷൻ... കേരളം മുഴുവൻ ഞങ്ങളുടെ ബിസിനസ് വളർന്നു പന്തലിച്ചു നിൽക്കുമ്പോളാണ് നിന്നെ പോലെ ഓരോ സത്യസന്ദൻമാരുടെ കുത്തി കഴപ്പ്..ഓരോരുത്തന്മാർ ഡ്രഗ്ഗ്സ് ഡീൽസിന്റെ വേര് തപ്പി ഇറങ്ങാൻ തുടങ്ങിയതോടെ ഞങ്ങളുടെ ബിസിനസ് ഡൾ ആവാൻ തുടങ്ങി...
അതിന്റെ ഒപ്പം ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവന്മാർ വരെ ഞങ്ങളെ ചതിക്കാൻ തുടങ്ങി.. ആ രണ്ടു പേരെയും ഞാൻ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്.. സർ കേട്ടു കാണും സ്റ്റാലിനും ഡേവിടും..ഇടപാട് നടത്താൻ വച്ച 2 കോടി രൂപയുടെ ഡ്രഗ്ഗ്സ് കൊണ്ട അവന്മാർ മുങ്ങാൻ നോക്കിയത്...അത് പോലെ ഇവിടെ ഉണ്ടായിരുന്ന ഓരോരുത്തരും ഞങ്ങൾക്കിട്ട് പണിയാൻ നോക്കിയവന്മാരാ.. എല്ലാത്തിനെയും കൊന്ന് തള്ളാൻ ആയിരുന്നു ആദ്യം തോന്നിയത്.... പിന്നെ ഞാൻ എന്റെ മനസ്സ് മാറ്റി... ഇവരെ എല്ലാം വച്ചു കൂടുതൽ
💬 Comments
View all comments