Chapter Title : സ്‌ക്വിഡ് ഗെയിം - സീസൺ 1 [Eren Yeager]
എന്ന പോലെ ചുറ്റും നോക്കി...ആ റൂമിൽ നിറയെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്റുകളും കുളിരു കോരുന്ന Ac യുടെ തണുപ്പും ആയിരുന്നു.
അവരുടെ എല്ലാം തലക്ക് മുകളിൽ ഒരു വലിയ ചില്ല് കൊണ്ടുണ്ടാക്കിയ ടെസ്റ്റ് ട്യൂബ് പോലുള്ള ഒരു പാത്രവും ഉണ്ടായിരുന്നു...
ആ കറുത്ത മുഖം മൂടിക്കാർക്കിടയിൽ ഒരു ചുവന്ന മുഖംമൂടി ധരിച്ച ഒരു പൊക്കത്തിൽ ഉള്ള ആളും ഉണ്ടായിരുന്നു ഒറ്റ നോട്ടത്തിൽ തന്നെ അയാളാണ് അവരുടെ ഹെഡ് എന്ന് എല്ലാവർക്കും മനസിലായി...
എല്ലാവരെയും നോക്കി കൊണ്ട് ചുവന്ന മാസ്ക് ഇട്ട വ്യക്തി അവരോടു സംസാരിക്കാൻ തുടങ്ങി.
നിങ്ങളെ ഇത്ര നേരം ബന്ധികളെ പോലെ വച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.. ഈ ഗെയിം നല്ല പോലെ രഹസ്യ സ്വഭാവം ഉള്ളതാണ് അത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്... We are സോറി....
അപ്പോളേക്കും എല്ലാവരുടെയും കെട്ടുകൾ എല്ലാം അഴിച്ചു അവർ സ്വാതന്ത്രർ ആയി മാറിയിരുന്നു...
കൂട്ടത്തിൽ 45 വയസ്സ് തോന്നിക്കുന്ന പക്വത തോന്നിക്കുന്ന ഒരു വ്യക്തി തിരിച്ചു ചോദ്യം ചോദിച്ചു
നിങ്ങൾ എന്തിനാണ് ഞങ്ങളെ ഇവിടേക്ക് കൊണ്ടു വന്നിരിക്കുന്നത്...എനിക്ക് കാശിനു ആവശ്യം ഉള്ളത് കൊണ്ടു മാത്രമാണ്ഞാൻ ഇങ്ങോട്ട് നിങ്ങളുടെ കൂടെ വന്നത് ഇപ്പോൾ ദേ ഗെയിം കളിക്കുന്ന കാര്യം ഒക്കെ പറയുന്നു എന്ത് ഗെയിം... നിങ്ങൾ എന്താ ഞങ്ങളെ കളിയാക്കുകയാണോ... ഞങ്ങൾക്ക് ഇപ്പോൾ തന്നെ തിരിച്ചു പോകണം... ഇതെന്തൊ തട്ടിപ്പാണ്... നാട്ടിൽ ഇപ്പോൾ തന്നെ ഇതെല്ലാം പാട്ടായി കാണും..
ഇതെല്ലാം കേട്ടതും എല്ലാവരും ഒച്ചപ്പാട് ഉണ്ടാക്കാൻ തുടങ്ങി....
അതേ ഞങ്ങൾക്കും പോകണം... ഇതെന്തോ ഉടായിപ്പാണ്
തോക്കും പിടിച്ചാണോടാ കോപ്പേ ഗെയിം
💬 Comments
View all comments