Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]
ദമ്പതികൾ താമസിക്കുന്ന വീട് ആയിരുന്നു അതു.അങ്കിളിന് പ്രായത്തിന്റെതായ ഒരുപാട് അസുഖങ്ങൾ ഉള്ള ആൾ ആയിരുന്നു.അവരുടെ ഏകമകൾ അനിത കുറച്ചു ദൂരെയായി ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു താമസം.
ഭർത്താവ് ഗൾഫിൽ ആയതിനാലും അദ്ദേഹത്തിന്റെ പ്രായമായ അമ്മയെ ഒറ്റയ്ക്കാക്കി വരാൻ കഴിയാത്തതിനാലും ആ ചേച്ചിക്ക് എപ്പോളും ഇങ്ങോട്ട് ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. ചുറ്റുവട്ടത്തു ഒക്കെ വീടുകൾ ഉണ്ടെങ്കിലും അതെല്ലാം NRI കളുടെ വീടുകൾ ആയിരുന്നു. പിന്നെ ആൾ താമസം ഉള്ള വീടുകൾ കാണണമെങ്കിൽ ഒരു 4-5 വീടുകൾക്ക് അപ്പുറം പോണം. അങ്ങനെയുള്ളപ്പോൾ വാടകയേക്കാൾ ഉപരി ഒരു കൂട്ട് കൂടി ആകുമല്ലോ എന്നു വിചാരിച്ചായിരുന്നു പഴയ വീട് പൊളിച്ചു പുതിയത് വെച്ച സമയത്തു മുകളിലെ പോർഷൻ വാടകയ്ക്ക് കൊടുക്കാൻ അവർ തീരുമാനിച്ചത്.അങ്ങോട്ട് കയറാൻ ഉള്ള സ്റ്റെയർ കേസ് പുറത്തു കൂടി ആയതിനാൽ അവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഇല്ലായിരുന്നു.ആഹാരം കഴിക്കാനും TV കാണണമെങ്കിൽ കാണാനും ഒക്കെ താഴെ ഇറങ്ങി ചെല്ലണം.ചുരുങ്ങിയ സമയം കൊണ്ട് അങ്കിളിനും ആന്റിക്കും ഞാൻ സ്വന്തം മോളെപോലെ ആയി മാറി.
ജോലി ഒക്കെ തുടക്കം ആയിരുന്നതിനാൽ ഞാനും വീട്ടിലേക്ക് അധികം പോകാൻ നിൽക്കാതെ ശനി, ഞായർ ദിവസങ്ങൾ അവരുടെ കൂടെ ചിലവിടാൻ തുടങ്ങി.മകൾക്കു കൂടെ നിൽക്കാൻ കഴിയാത്തതിനാൽ രണ്ടാൾക്കും നല്ല വിഷമം ഉണ്ടെന്നും എന്റെ സാന്നിധ്യം അവർക്ക് വലിയൊരു ആശ്വാസം ആണെന്നും എനിക്ക് മനസ്സിലായി.സ്കൂളിൽ തുടക്കക്കാരി ആയതിനാൽ അന്നൊക്കെ ഞാൻ നാട്ടിൽ പോകുന്നത് മാസത്തിൽ ഒരിക്കൽ മാത്രം ആയിരുന്നു അതിനാൽ അവിടെ ഉള്ള അവധി ദിവസങ്ങൾ മുഴുവൻ ഞാൻ അവരോടൊപ്പം ചിലവഴിച്ചു.
എല്ലാ വെള്ളിയാഴ്ച ദിവസവും വൈകിട്ട് അവരുടെ മകൾ
💬 Comments
View all comments