Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]
ഒരു അനിയനോടെന്ന പോലെ വാത്സല്യം ആയിരുന്നു.
അങ്ങനെ ഞാൻ അവിടെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് ഗോപിയേട്ടന്റെ ആലോചന വരുന്നത്.വീട്ടിൽ പ്രായമായ അമ്മ മാത്രം. 50 സെന്റിൽ ഒരു വലിയ പഴയ മോഡൽ വീട്. വീടിനോട് ചേർന്നു ഒരു തെങ്ങിൻ തോപ്പ്.ഒരു പലചരക്കു കട കൂടി ഉണ്ട് ഏട്ടൻ ആണ് അതു നോക്കി നടത്തുന്നത്.എന്റെ പഠിത്തവും അതിനു ശേഷം ജോലി കിട്ടാൻ വേണ്ടി കെട്ടിവെച്ച തുകയും പിന്നെ അനിയത്തിയുടെ ആഗ്രഹം പോലെ അമേരിക്കയിലോ യൂറോപ്പിലോ പോയി പഠിക്കാനോ ജോലി ചെയ്യാനോ ഉള്ള കാര്യങ്ങൾക്കായി ശ്രമിച്ചു അമ്മയുടെ കണക്കു കൂട്ടലുകൾ അല്പം തെറ്റിയതിനാൽ കുറച്ചു കട ബാധ്യതകൾ ഒക്കെ വന്നു.
ആ സമയത്ത് ഇങ്ങനെ ഒരാലോചന വന്നത് അമ്മയ്ക്കു ഒരു പിടി വള്ളി ആയിരുന്നു. എന്റെ കാര്യം സേഫ് ആയാൽ ഇനി അനിയത്തിയെ മാത്രം നോക്കിയാൽ മതിയല്ലോ??? എങ്കിലും എന്റെ അഭിപ്രായം അറിയാതെ ഇതുമായി മുന്നോട്ട് പോകാൻ അമ്മയ്ക്കും മടി ആയിരുന്നു. അതിനാൽ അമ്മ എന്നോട് കാര്യം പറഞ്ഞു.കേട്ടപ്പോൾ എനിക്കും അതു ശെരിയാണെന്നു തോന്നി.ഏട്ടന് എന്നേക്കാൾ 12 വയസ്സ് കൂടുതൽ ഉള്ളതൊന്നും എനിക്കോ വീട്ടുകാർക്കോ ഒരു പ്രശ്നം ആയിരുന്നില്ല. അല്ലെങ്കിലും ജാതക ദോഷം കാരണം 35 വയസ്സ് ആയിട്ടും വിവാഹം നടക്കാത്തത് അദ്ദേഹത്തിന്റെ കുറ്റം അല്ലല്ലോ?? പിന്നെ കാണാനും തരക്കേടില്ല.
എന്നെ വച്ചു നോക്കുമ്പോൾ ഏട്ടന് അല്പം തടിയും കുടവയറും ഉണ്ടെന്നേ ഉള്ളൂ.എനിക്കും ജാതകത്തിൽ എന്തോ പ്രശ്നം ഉള്ളതിനാൽ 24 വയസ്സ് കഴിഞ്ഞാൽ കല്യാണം വൈകുമെന്നും ഉള്ളതിനാൽ പ്രായ വ്യത്യാസം ഒന്നും നോക്കാതെ അമ്മ എന്നോട്
💬 Comments
View all comments