Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
വന്നു. അപ്പോളേക്കും പുറത്ത് നിന്ന ഓട്ടോ ഹോൺ അടിക്കാൻ തുടങ്ങിയതും ഞങ്ങൾ പിടഞ്ഞു മാറി.
ഞാൻ അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് വേഗം വരാൻ നോക്കണം എന്ന് പറഞ്ഞു വിട്ടു. എട്ടു മണിക്കപ്പുറം പോവില്ല എന്ന് പറഞ്ഞ് അവൻ വണ്ടിയിൽ കയറി ഹെൽമറ്റ് എടുത്ത് വെച്ചു.
അവൻ വണ്ടിയിൽ കയറി ഹോൺ അടിച്ചതും മതിലിനപ്പുറം കിടന്ന ഓട്ടോ സ്റ്റാർട്ട് ആയി തിരിച്ചു ഗേറ്റിന്റെ മുന്നിൽ വന്നിരുന്നു. ആന്റി ഓട്ടോയിൽ ഇരുന്നു എനിക്ക് ടാറ്റ തന്നു. ഓട്ടോ പോയി. അപ്പോളേക്കും അഖി വണ്ടി മുന്നോട്ടെടുത്തു.
സ്പീഡ് കുറച്ച് പോണേ വാവേ..... ഞാൻ ഒന്ന് കൂടി ഓർമ്മിപ്പിച്ചു.
ശെരി ചേച്ചി എന്ന് പറഞ്ഞ് അവൻ വണ്ടി മുന്നോട്ടെടുക്കാൻ പോയതും ഞാൻ ചുറ്റും ആരും ഇല്ല എന്ന് ഉറപ്പാക്കി ഓടിച്ചെന്നു വണ്ടിയുടെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് അവന്റെ കൈയിൽ ഒരു ഉമ്മ കൂടി കൊടുത്തു. ചുണ്ടിൽ കൊടുക്കേണ്ട ഉമ്മ ആയിരുന്നു. മുഖം മുഴുവൻ മൂടുന്ന മോൺസ്റ്റർ ഹെൽമറ്റ് ആയതിനാൽ ആണ് കൈയിൽ കൊടുത്തത്. ഞാൻ എന്നിട്ട് അകത്തേക്ക് കയറിയതും അവൻ വണ്ടി മുന്നോട്ടെടുത്തു.
അവൻ ഗേറ്റിന്റെ മുന്നിൽ കൊണ്ടു വണ്ടി നിർത്തിയ ശേഷം ഗേറ്റ് അടച്ച് കുറ്റി ഇട്ടിട്ട് ഒന്ന് കൂടി തിരിഞ്ഞു നോക്കി ടാറ്റ തന്നതിനു ശേഷം വണ്ടിയിൽ കയറി ഓട്ടോ പോയ വഴിയിൽ ഓടിച്ചു പോയി.
ഞാൻ കതക് കുറ്റി ഇട്ടു അകത്തേക്ക് കയറി. അടുക്കളയിലേക്ക് ചെന്നപ്പോൾ ആന്റി വെച്ചിട്ട് പോയ തോരൻ വറ്റി പാകം ആകാറായിരുന്നു. ഞാൻ തീ അൽപം കുറച്ചു വെച്ച ശേഷം ഒരു
💬 Comments
View all comments