Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
വളരെ നാളുകൾക്ക് ശേഷം ഞാൻ അമ്മയുടെ പേര് വിളിച്ചത് കേട്ടിട്ടും എന്റെ മുഖത്തെ സന്തോഷം കണ്ടിട്ടും അമ്മയ്ക്ക് സന്തോഷം ആയി. അമ്മ അപ്പോളേക്കും പോയി മോനെ വിളിച്ചു കൊണ്ടു വന്നു. മോൾ അന്ന് നേരത്തെ കിടന്നുറങ്ങിയിരുന്നു. ഞാൻ അവനോടു ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അമ്മ എന്ന് വരും എന്ന് ചോദിച്ചപ്പോൾ മറ്റന്നാൾ വരും കുട്ടാ എന്ന് ഞാൻ മറുപടി കൊടുത്തു. പിന്നീട് കുഞ്ഞുവാവ കിടന്നുറങ്ങി എന്ന് പറഞ്ഞ് അവൻ മോളുടെ അടുത്തേക്ക് പോയി ഫോൺ തിരിച്ച് എന്നെ കാണിച്ചു. മോൾ ചിരിച്ചുകൊണ്ട് കിടന്നുറങ്ങുന്നു. എന്റെ ചെറുപ്പത്തിലേ അതേ രൂപം ആണ് മോൾക്കെന്നു അമ്മ എപ്പോളും പറയാറുണ്ട്. മോൻ പക്ഷേ ഏട്ടന്റെയും ഏട്ടന്റെ അമ്മയുടെയും കൂട്ടാണ്. ഏട്ടനെ പോലെ അല്പം ദേഷ്യക്കാരനും ആണ്. അവസാനം മോൻ ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അമ്മയോട് അവനു ചോറ് കൊടുത്തു കിടത്താൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്ത ശേഷം തുണികൾ വിരിച്ചിടാൻ വേണ്ടി ടെറസിലേക്ക് പോയി.അന്തരീക്ഷം ആകെ മാറി തുടങ്ങിയിരുന്നു. നല്ല തണുത്ത കാറ്റു വീശാനും ആകാശത്തു കൂടി മിന്നൽ പിണരുകൾ ശബ്ദം ഉണ്ടാക്കാതെ വെളിച്ചം മാത്രമായി പുളഞ്ഞു പായുന്നു.മഴ പെയ്യും എന്നുറപ്പായി.അപ്പോളേക്കും മെഷീൻ ഓഫ് ആയി തുണികൾ എല്ലാം അലക്കി ഉണങ്ങി അതിൽ കിടന്നിരുന്നു.അതിനു ശേഷം ഞാൻ അതെല്ലാം എടുത്തു ടെറസിൽ കൊണ്ടു ഷീറ്റിന്റെ താഴെ വിരിച്ചു.ഷീറ്റിന്റെ താഴെ ആയതിനാൽ കാറ്റടിച്ചു മഴവെള്ളം വീണെങ്കിലേ ഉള്ളൂ. സാരമില്ല. പതിയെ ഉണങ്ങിയാൽ മതി.മെഷീൻ സ്വിച്ച് ഓഫ് ആക്കിയ ശേഷം ഞാൻ അകത്തേക്ക് പോയി. സമയം നോക്കിയപ്പോൾ മണി എട്ടു കഴിഞ്ഞു.അസൈൻമെന്റ്
💬 Comments
View all comments