Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]
വരും.ഒരു ജോലി പോലും ഇല്ലാത്ത ഞാൻ എങ്ങോട്ട് പോകും. സ്വന്തം വീട്ടുകാർ കൂടെ നിൽക്കില്ല. എന്റെ മക്കളെ പോലും എനിക്ക് കിട്ടി എന്ന് വരില്ല.ഞാൻ ഒന്നുറപ്പിച്ചു. ഇപ്പോൾ ഒന്നും പറയണ്ട. ആദ്യം ഇവിടെ നിന്നു പോകേണ്ടി വന്നാലും ജീവിക്കാൻ ഒരു വഴി ഉണ്ടാക്കണം. ഞാൻ ഇച്ചായനോട് അതെപ്പറ്റി സംസാരിക്കാൻ തുടങ്ങി.
ഇച്ചായാ.... ഞാൻ ഒരു കാര്യം പറയട്ടെ???
ഹ്മ്മ് പറ.
എനിക്ക് എന്തെങ്കിലും കൂടി പഠിച്ചു ഒരു ജോലി നേടാൻ ആഗ്രഹം ഉണ്ട്.
ഹ്മ്മ്മ് ശെരി.എന്താണെന്ന് വെച്ചാൽ ചെയ്തോസംസാരം
കഴിഞ്ഞു. ഇപ്പോൾ അല്ലെങ്കിലും അത്രയേ ഉള്ളൂ സംസാരം. ഞാൻ അതുകാര്യം ആക്കാതെ അടുത്ത കോഴ്സിന് വേണ്ടി ഉള്ള തിരച്ചിൽ തുടങ്ങി.
നഴ്സിങ്ങിന് പോയാൽ ഇനിയും നാല് നാലര വർഷം കാത്തിരിക്കണം.അവസാനം B ed നു ചേർന്ന് ടീച്ചർ ആകാം എന്ന തീരുമാനത്തിൽ എത്തി.അങ്ങനെ കുറെ നാൾ കഴിഞ്ഞ് അടുത്ത ബാച്ച് തുടങ്ങിയപ്പോൾ ഞാൻ BEd നു പഠിക്കാൻ കയറി.ദിവസവും രാവിലെ കോളേജിൽ പോകും. മക്കൾ അവധിക്കു വരുമ്പോളും ഇച്ചായൻ ലീവിന് വരുമ്പോളും സമയം ഒന്ന് അഡ്ജസ്റ്റ് ചെയ്യും.അപ്പോളേക്കും ഞങ്ങൾ മനസ്സ് കൊണ്ട് മാനസികമായി ഒരുപാട് അകന്നു കഴിഞ്ഞിരുന്നു. എന്റെ പഠന കാലയളവിൽ ഇച്ചായൻ ആകെ ഒരു തവണയാണ് ലീവിന് വന്നത്. അവിടെ ഉണ്ടായ ഭീമമായ നഷ്ടം നികത്താൻ ഉള്ള ഓട്ടത്തിൽ ആണ് പുള്ളി എന്ന് ജോണി പറഞ്ഞറിഞ്ഞു. നാട്ടിലെ ഏതെങ്കിലും ഒരു തോട്ടം വിറ്റാൽ അതിനു കഴിയാവുന്നതേ ഉള്ളൂ അല്ലെങ്കിൽ അവിടുത്തെ പരിപാടികൾ ഒക്കെ നിർത്തി ഇങ്ങു പോന്നാൽ പോരെ??? ആഹ് ആരു തിരക്കാൻ പോകുന്നു ഇതൊക്കെ??
💬 Comments
View all comments