0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.1K

മരിച്ചു പോയത് കൊണ്ട് വീട്ടിൽ ആൺതുണയും ഇല്ല.
അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു ഒരു വർഷം തികയാറായ സമയം എപ്പോളോ അവൾ നമ്മളുടെ കടയിൽ ചെന്നപ്പോൾ അവർ തമ്മിൽ വീണ്ടും കണ്ടു. പിന്നെ അവർ പഴയ ബന്ധം പുതുക്കി. ഏട്ടൻ ഇപ്പോൾ മിക്കപ്പോഴും രാത്രിയിൽ അവളുടെ വീട്ടിൽ പോകാറുണ്ട്. ഇപ്പോൾ ഏതാണ്ട് രണ്ട് ഭാര്യമാർ ഉള്ളത് പോലെയാണ് ഏട്ടന്റെ പെരുമാറ്റം. നാട്ടുകാരുടെ മുന്നിൽ ഞാനും രഹസ്യമായി അവളും. ഇപ്പോൾ രഹസ്യം ഒന്നും അല്ല. എല്ലാവർക്കും അറിയാം. ചേച്ചിയോട് ഗോപി ചേട്ടൻ ഒന്നും പറഞ്ഞില്ലേ??
ഇല്ല മോളെ.അല്ലെങ്കിൽ തന്നെ ഈ ആഴ്ചയിൽ ഒരിക്കൽ വരുമ്പോൾ ഇതൊക്കെ എങ്ങനെ സംസാരിക്കാനാണ്?? പിന്നെ നിന്നെയും ഇപ്പോൾ എത്ര കാലത്തിനു ശേഷം ആണ് ഞാൻ കാണുന്നത്???
അല്ല മോൾ ഇതൊന്നും വീട്ടിൽ പറഞ്ഞില്ലേ??
പറഞ്ഞു ചേച്ചി, അമ്മയോട് എല്ലാം പറഞ്ഞു. പക്ഷേ അച്ഛന് വയ്യാതെ ഇരിക്കുന്നത് കൊണ്ടു അച്ഛൻ ഒന്നും അറിയണ്ട എന്നാണ് അമ്മ പറയുന്നത്. പിന്നെ ഞാൻ ഏട്ടനോട് പിണങ്ങി അവിടെ ചെന്നു നിന്നാൽ അനിയത്തിമാർക്ക് നല്ലൊരു ആലോചന വരില്ല അത്രേ. അതുകൊണ്ട് അവരുടെ വിവാഹം കഴിയുന്നത് വരെ ക്ഷമിക്കാനും ഒക്കെയാണ് അമ്മ പറയുന്നത്.
അത് കേട്ടതും എനിക്ക് ആകെ സങ്കടം ആയി..
ഇത്‌ എവിടുത്തെ ന്യായം ആണ് മോളെ??? നിന്റെ ജീവിതം നീയല്ലേ തീരുമാനിക്കുന്നത്??? ഇങ്ങനെ ഒരാളിന്റെ കൂടെ എങ്ങനെ ജീവിക്കും?? നീ സുധിയോട് ഇതെപ്പറ്റി പറഞ്ഞില്ലേ??
ഇല്ല ചേച്ചി. ഞാൻ ഒന്നും പറഞ്ഞില്ല. കാരണം ഞാൻ വല്ലതും പറഞ്ഞ് വഴക്കായി എന്നെ വീട്ടിൽ കൊണ്ടു വിട്ടാൽ പിന്നെ എല്ലാവരും

💬 Comments

View all comments