0%

Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]

Author : Kambikathakal Read All Parts 20.1K

ഇരിക്കുന്നത്. എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോൾ ആണ് ഞാൻ വേറൊരു കാര്യം ഓർത്തത്. ഇവന് ഓട്ടോ സ്റ്റാൻഡിലേക്ക് പോകാൻ വേറെ വഴി ഉണ്ടല്ലോ???പിന്നെ ഇവൻ എങ്ങനെ ഈ സമയത്ത് കൃത്യമായി ഇവിടെ എത്തി????ഇനി കരുണനെ പോലെ എന്നെ വായിനോക്കാൻ വന്നതാകുമോ?? ആണെങ്കിൽ ഇവൻ എന്താണ് പഴയത് പോലെ നോട്ടം എറിയാത്തത്???ഞാൻ ഗീതുവിനോട് ഇതെപ്പറ്റി ഒന്ന് അടക്കം പറഞ്ഞു.
അത് ചേച്ചി സുധിയേട്ടൻ രാവിലെ കട തുറക്കാൻ പോകുന്നത് കൊണ്ടു ദിലീപേട്ടനെ ആണ് എന്നെ ക്ലാസിനു സ്ഥിരം കൊണ്ടു വിടാനും വിളിക്കാനും ഏർപ്പാട് ചെയ്തിട്ടുള്ളത്. സാധാരണ ഞാൻ 8 മണിക്ക് ഇറങ്ങുന്നതായിരുന്നു. ഇന്ന് ചേച്ചിടെ അടുത്തോട്ട് വരാൻ ഉള്ളത് കൊണ്ടു പത്തു മണി കഴിഞ്ഞു ഗോപി ചേട്ടന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ വരാൻ ദിലീപേട്ടനോട് മെസേജ് ചെയ്തു പറഞ്ഞിരുന്നു.ഇന്ന് സമയം മാറിയത് കൊണ്ട് വേറെ ഓട്ടം ഉണ്ടോ എന്ന് അറിയാത്തതു കാരണം ഉറപ്പ് പറഞ്ഞില്ല.വരുമോന്ന് ഉറപ്പില്ലാത്തത് കൊണ്ടു ഇന്ന് ചേച്ചിടെ കൂടെ ബസിൽ വരാം എന്ന് കരുതിയതാണ്. അപ്പോൾ ആണ് ആൾ വരുന്നത് കണ്ടത്. ഉടനെ തന്നെ ഞാൻ കൈ കാണിച്ചു.
അപ്പോൾ അതാണ് കാര്യം. ഗീതുസ്ഥിരംപോകുന്നത് ദിലീപിന്റെ ഓട്ടോയിൽ ആണ്. എനിക്ക് ശല്ല്യം ഉണ്ടാക്കുന്നത് ഗീതുവിന്റെ ശ്രദ്ധയിൽ പെട്ടാൽ അവൾ ചിലപ്പോൾ സുധിയോട് പറയാനും സുധി വഴി ഗോപിയേട്ടൻ അറിയാനും സാധ്യത ഉണ്ടെന്ന് ദിലീപിന് തോന്നിക്കാണും. മാത്രമല്ല ഗീതു ഓട്ടം ക്യാൻസൽ ചെയ്യാനും അത് മതി.പിന്നെ ഗോപിയേട്ടന്റെ കടയിൽ നിന്നും ദിലീപിന് അത്യാവശ്യം ഓട്ടം കിട്ടുന്നതാണ്. അതും കൈവിട്ട് പോയാലോ എന്ന് പേടി കാണും. ഏതായാലും നന്നായി.

💬 Comments

View all comments