Chapter Title : സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്]
ശ്രമിച്ചെങ്കിലും നടന്നില്ല. എന്തുകൊണ്ടോ കുഞ്ഞിനെ വയറ്റിൽ വെച്ചു കൊന്നു കളയാൻ അവൾക്കു തോന്നിയതുമില്ല.എന്നോട് എപ്പോളെങ്കിലും തുറന്ന് പറയാം എന്ന് കരുതി ഇരുന്ന സമയം ആയിരുന്നു എന്റെ കല്യാണം. പിന്നെ എന്റെ ജീവിതം കൂടി തകർക്കാൻ നിൽക്കണ്ട എന്ന് കരുതി. പിന്നെ ഞാൻ ചോദിച്ചത് കൊണ്ട് മാത്രം ആണ് അവൾ എല്ലാം പറഞ്ഞത്.
ഇപ്പോളും ഞാൻ അവളോട് ബന്ധം സ്ഥാപിക്കാൻ ഒന്നും പോകുന്നതല്ല. എന്റെ മോളെ കാണാൻ പോകുന്നതാണ്. അല്ലാതെ ഞങ്ങൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവും ഇല്ല.പക്ഷേ ഗീതുവിന്റെ മുഖത്ത് നോക്കാനും എനിക്ക് ഇപ്പോളും മടിയാണ്.അവളെ ഒരു ഭാര്യ ആയി കാണാൻ എനിക്ക് ഇനി പറ്റില്ല. അത് പണ്ടും അങ്ങനെ തന്നെ ആയിരുന്നു.കല്യാണം കഴിഞ്ഞപ്പോൾ മുതൽ മദ്യത്തെ കൂട്ട് പിടിക്കാതെ ഗീതുവിന്റെ മുഖത്ത് നോക്കാൻ പോലും എനിക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല..എന്ത് ചെയ്യണം എന്ന് അറിയാത്തതു കൊണ്ടാണ് ഞാൻ ഗീതുവിനോട് പിന്നെ മുതൽ ഒരു അകലത്തിൽ നിൽക്കുന്നത്.
ഇതൊക്കെ കേട്ടതും ഞാൻ എന്തു പറയണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആയി.ഇത് എന്നെക്കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം അല്ല എന്ന് എനിക്ക് മനസ്സിലായി. ദൈവം തന്നെ ഒരു വഴി കാണിക്കട്ടെ.
എന്നാൽ ഞാൻ പോട്ടെ ചേച്ചി??? മോൾ ഉറങ്ങുന്നതിനു മുൻപ് അങ്ങ് എത്തണം.
ശെരി സുധി... സുധി പോയതും ഞാൻ ഗേറ്റ് പൂട്ടി വീട്ടിലേക്ക് നടന്നു. ഇനി ഇപ്പോൾ ഗീതു പറഞ്ഞത് പോലെ അവൾക്ക് ഒരു ജോലി ആയിട്ട് അവൾ തന്നെ തീരുമാനിക്കട്ടെ. ഇനി ഇതിൽ ഇടപെടേണ്ട. കാരണം ഗീതുവിന് ചിലപ്പോൾ ഒരു ഭർത്താവിനെ കിട്ടിയേക്കാം. പക്ഷേ സുനിതയുടെ കുഞ്ഞിന് അവളുടെ
💬 Comments
View all comments