Chapter Title : സ്നേഹ നിധിയായ ഭാര്യ [ബാറ്റ് മാൻ]
നോക്കി നടക്കാൻ പഠിപ്പിച്ചിട്ടില്ലേ.. തന്നെ.. "
പെണ്ണ് റയ്‌സ് ആവാൻ തുടങ്ങി..
അവളുടെ തന്തക്ക് വിളിക്കാൻ തോന്നിയെങ്കിലും വിളിച്ചാൽ തൻ്റെ തന്തയെ പ്രിൻസി വിളിപ്പിക്കുമല്ലോ എന്നോർത്ത അവൻ അത് വേണ്ടെന്നു വച്ചു..
" സോറി ഞാൻ പറഞ്ഞല്ലോ കുട്ടീ.. കണ്ടില്ല.. എൻ്റെ മിസ്റ്റേക്ക് ആണ്.. ലേറ്റ് ആയി.. അതാ"
നിന്നാൽ പിന്നെയും പെണ്ണിൻ്റെ പൊന്നാരം കേക്കേണ്ടി വരും.. അവൾ അതും ഇതും ഒക്കെ വിളിച്ച് പറയുന്നുണ്ടെങ്കിലും അവൻ നേരെ രണ്ട് സ്റ്റെപ്പ് ചാടി കേറി
"ഡാ.. ഞാൻ പ്രിൻസിയോട് റിപ്പോർട്ട് ചെയും.. എനിക് നല്ല പെയിൻ ഉണ്ട്.. "
മൈ** ഈ പെണ്ണിത്..
" എടി മോളേ നീ ഇതെന്താ ഒരുമാതിരി സ്കൂൾ കുട്ടികളെ പോലെ.. ഇതിപ്പോ അറിയാതെ അല്ലെ.. മനഃപൂർവം അല്ല ല്ലോ അതിനും നീ പരാതി എന്നൊക്കെ പറഞ്ഞ് ചാടാൻ നാണമില്ലേ നിനക്ക്.. "
അതേറ്റു.. പെണ്ണ് എന്തൊക്കെയോ തെറിയും വിളിച്ച് കയ്യീന്ന് പോയ എന്തൊക്കെയോ സാധനങ്ങളും പെറുക്കി എടുക്കുന്നുണ്ടായിരുന്നു..
Silly girl 😉
അങ്ങനെ ക്ലാസിൽ ഇതിപ്പെട്ടെങ്കിലും ആരോണിൻ്റെ മനസ്സിൽ അവൻ കോളേജിലെ ഫസ്റ് ഡേ പരിചയപ്പെട്ട ഇടിച്ചിട്ട ആ പെൺകുട്ടി ആയിരുന്നു.. വെളുത്ത ആ chubby സുന്ദരി പെൺകുട്ടി..
ടാ.. നീയെന്താ ഒറ്റക്ക് ഇരുന്ന് ചിരിക്കണേ.. നിനക്ക് വട്ടായോ..
അശരീരി കേട്ട ആരോൺ പെട്ടെന്ന് ചുറ്റും നോക്കി..
( Present Day )
കയ്യിൽ ഒരു ഗ്ലാസ് ജ്യൂസും പിടിച്ച് നിൽക്കുന്ന അവൻ്റെ പ്രിയതമ..
അവൾ കുളിച്ച് അവളുടെ നീളമുള്ള മുടി അഴിച്ചിട്ട് ഒരു നൈറ്റിയിൽ അവളുടെ ഷേപ്പ് കാണിച്ച് നിൽക്കുന്നു..
💬 Comments
View all comments