0%

Chapter Title : സ്നേഹദീപം

Author : kkstories Read All Parts 316

എന്നെ എന്തിനു പെട്ടെന്ന് കൂട്ടികൊണ്ടു പോകുന്നു എന്ന് എനിക്ക് മനസിലായില്ല.....വീടിനു ചുറ്റും നിറയെ ആളുകൾ....ഓലപ്പുരയുടെ മുന്നിലെ ചാണകം മെഴുകിയ വീട്ടുവരാന്തയിൽ നിശ്ചലനായി വെള്ളത്തുണിയിൽ തലയ്ക്കു നിലവിളക്കും കൊളുത്തി വച്ച് കിടക്കുന്ന അച്ഛൻ......പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആർത്തലക്കുന്ന എൻ്റെ പൊന്നമ്മ.....ഒന്നും മനസ്സിലായില്ല.....ഒരു കാര്യം എൻ്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞു...അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയി......ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു.....സുകുമാരൻ മാമ വന്നു.....അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരമ്മാവൻ......പുറത്തു അമ്മയുടെ കരച്ചിലും അമ്മാവന്റെ കർക്കശ മുഖവും കണ്ടിട്ട് ഒന്നും മനസ്സിലായില്ല....ശങ്കരൻ കൊച്ചച്ചൻ താടിക്കു കയ്യും കൊടുത്തു നിൽക്കുന്നു....

മാമന് വേറെന്തിങ്കിലും പറയാനുണ്ടോ?ശങ്കരൻ ചിറ്റപ്പന്റെ ചോദ്യമാണ് എന്നെ അങ്ങോട്ട് ശ്രദ്ധ തിരിപ്പിച്ചത്...

ഞാൻ എന്തിനാ പറയുന്നത്.....നാട്ടുകാര് മുഴുവനും പറയുന്നുണ്ടല്ലോ ശങ്കരനാ ഇപ്പോൾ നാരായണിയെ പോറ്റുന്നത് എന്ന്......അതുകൊണ്ട് ഒരു തീരുമാനം എടുക്കാനാ ഞാൻ വന്നത്....ശങ്കരൻ നാരായണിയെ വിവാഹം ചെയ്തു ഇവിടെ തന്നെ കഴിയുക...ഇതിപ്പോൾ തെറ്റൊന്നുമല്ലല്ലോ...നാരായണിക്ക് ഇപ്പോൾ ഒരാണിന്റെ തുണ ആവശ്യമാ...നാട്ടു നടപ്പല്ലേ....ചേട്ടൻ മരിച്ചാൽ അനുജന് ചേട്ടത്തിയെ കെട്ടിയാൽ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല....

"ഇറങ്ങു....ഇനി ഈ കാര്യവും പറഞ്ഞു ഈ അയ്യത്തു കയറിയെക്കരുത്.....ശങ്കരൻ കൊച്ചച്ചൻ സുകുമാരൻ മാമയെ വാ വഴി താറ്റി വിട്ടു.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കയ്യിൽ ഒരു കെട്ട് നൂറിന്റെയും അമ്പത്തിന്റെയും നോട്ടുമായി വന്ന ശങ്കരൻ ചിറ്റപ്പൻ അത് അമ്മയുടെ നേരെ നീട്ടി....ചേട്ടത്തി....ഇത് എൻ്റെ കട വിറ്റു കിട്ടിയ സമ്പാദ്യമാണ്...ഇവനെ പഠിപ്പിക്കണം...ഞാൻ പോകുകയാണ്....ബോംബയിൽ ഒരു ജോലി ശരിയായിട്ടുണ്ട്.....ക്ളാപ്പനയുള്ള ബാലചന്ദ്രൻ സാറിന്റെ കൂടെ ഞാൻ പോകാൻ തീരുമാനിച്ചു.....നാളെ രാവിലെ പോകും...കൊല്ലത്തു നിന്നുള്ള ട്രെയിനിലാണ് പോകുന്നത്....അന്ന് കൊച്ചച്ചൻ ഉമ്മറത്തെ പായയിൽ എന്നെ കെട്ടിപ്പിടിച്ചു കിടന്നു ഒരുപാട് കരഞ്ഞു.......വർഷങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞു...ഞാൻ

💬 Comments

View all comments