Chapter Title : സ്നേഹം കാമം സന്തോഷം [D castro]
ഇതൊക്കെ അവന്റെ മനസ്സിനെ ഒരു ആത്മസംഘർഷത്തിലേക്ക് നയിച്ചു. ഇതിന് ഒരു പരിഹാരം കാണാൻ അവന്റെ ഉറ്റ സുഹൃത്തായ അമലിനെ കാണാൻ രാഹുൽ തീരുമാനിച്ചു.അമൽ ഇത്തരം കാര്യത്തിൽ കുറച്ച് എക്സ്പീരിയൻസ് ഉള്ള കൂട്ടത്തിൽ ആണ്.
വൈകുന്നേരം വർക്ക് കഴിഞ്ഞതിനു ശേഷം രാഹുൽ അമലിനെ കാണാൻ ഇറങ്ങി. അടുത്തുള്ള അമ്പലത്തിൽ വൈകുന്നേരം വിളക്ക് വയ്ക്കുന്ന കർമം നിർവഹിച്ചു വന്നത് അമൽ ആയിരുന്നു. രാഹുൽ അമ്പലത്തിന്റെ അടുത്ത് എത്തുമ്പോൾ അമൽ വിളക്ക് വെച്ച് കഴിഞ്ഞു പുറത്തേക്കിറങ്ങിയിരുന്നു. അവർ രണ്ടുപേരും കുറച്ചു മാറിയുള്ള ആൽത്തറയിൽ ഇരുന്നു. കുറച്ച് നേരത്തെ കുശലം പറച്ചിലിന് ശേഷം ചുറ്റും ആരുമില്ല എന്ന് ഉറപ്പിച്ച ശേഷം രാഹുൽ ഇത്തയും അവന്റെ മനസ്സിലെ വിഷമവും അവതരിപ്പിച്ചു. എല്ലാ കേട്ട അമൽ കുറച്ചു നേരം ചിന്തിച്ച ശേഷം
അമൽ :" ഡാ ഇത് അത്ര വലിയ പ്രശ്നം ഒന്നുമായി കരുതേണ്ട ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കാണുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ അട്രാക്ഷൻ തോന്നും ചിലർ അത് പ്രകടിപ്പിക്കും എന്നാൽ ഭൂരിഭാഗം പേരും ആദ്യം ഒന്നും പ്രകടിപ്പിക്കില്ല.
പിന്നെ നിനക്ക് ഇഷ്ടമാണെങ്കിൽ കൂടാതെ അവർക്ക് നിന്നോട് താല്പര്യവും ഉണ്ടെങ്കിൽ നീ ധൈര്യമായി മുന്നോട്ട് പോ, അതിൽ കുറ്റബോധം ഒന്നും വിചാരിക്കേണ്ട. നീ തന്നെ ആലോചിച്ചു നോക്ക് നാസർക്കയും ജമീലത്തെയും തമ്മിൽ എത്ര വയസ്സിനു വ്യത്യാസം ഉണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ. അവരുടെ കല്യാണം കഴിഞ്ഞു അധികം വൈകാതെ തന്നെ നാസർക്ക ഗൾഫിലേക്ക് പോയി പിന്നെ വല്ലപ്പോഴും ലീവ് കിട്ടുമ്പോൾ വന്നാലായി. പിന്നെ ഒരു കുഞ്ഞുണ്ടായി. അവളുടെ കല്യാണം കഴിയുന്നത് വരെ മൂപ്പർ കൂടുതലായും ഗൾഫിൽ തന്നെ ആയിരുന്നു
💬 Comments
View all comments