Chapter Title : സ്നേഹം കൊതിക്കുന്ന മനസ് [Xcal]
കടയുടെ മുന്നിൽ കാർ നിർത്തി,
അയാൾ പോയി രണ്ട് ജ്യൂസും കുറച്ചു ഫ്രൂട്സും പാർസൽ വാങ്ങി. നഗരത്തിന്റെ തിരക്കൊഴിഞ്ഞ അധികം ദൂരമല്ലാത്ത ഒരു സ്ഥലത്തേക്കു കാർ പാഞ്ഞു കൊണ്ടിരുന്നു, ബൈപാസിൽ നിന്നും വീതി കുറഞ്ഞ റോഡിലേക്കു കയറിയ കാർ ഒരു പഴയ വീടിന്റെ കോംബൗണ്ടിലേക്കു കയറി, ഏതോ ഒരു കമ്പനിയുടെ ഗോഡൗൺ ആണിതെന്നു എനിക്ക് ഒറ്റനോട്ടത്തിൽ മനസിലായി. 6 മാസത്തോളം ഒരു ഗോഡൗണിൽ ജോലി ചെയ്ത എനിക്ക് വൃത്തിയായി അടുക്കി വച്ച പെട്ടികൾ കണ്ടപ്പോ അത്ഭുതം ആണ് തോന്നിയത്,
കാറിൽ നിന്നും ഇറങ്ങി എല്ലാം നോക്കി കാണുന്ന എന്നോട് ചിരിച്ചു കൊണ്ട് അയാൾ അകത്തേക്കു കയറാൻ പറഞ്ഞു. സാധാരണ ലഭിക്കാറുള്ള പുച്ഛിച്ച ചിരിയോ അമിത ഗൗരവമോ അല്ലാത്തത് കൊണ്ട് എനിക്ക് മനസ് തുറന്നുള്ള ആ പുഞ്ചിരി ആദ്യാനുഭവം ആയിരുന്നു.
നഗരത്തിലുള്ള ഷോപ്പിന്റെ ഗോഡൗൺ ആണെന്നും ജോലിക്കാർ നാട്ടിൽ പോയതാണെന്നും പറഞ്ഞു ഓഫീസ് എന്ന് തോന്നിക്കുന്ന മുറിയിലേക്ക് അയാൾ കയറി, അധികം ഫർണീച്ചർ ഒന്നും അവിടെ ഉണ്ടായിരുന്നില്ല, വൃത്തിയായി വിരിച്ച ഒരു കട്ടിലും പിന്നെ അയാളിരിക്കുന്ന ടേബിളും മുന്നിൽ രണ്ടു ചെയറും ഉണ്ടായിരുന്നു.
അയാളുടെ ഓഫീസ് ചെയറിൽ അമർന്നിരുന്നു കൊണ്ട് എന്നോട് പോയി മുൻ വശത്തെ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തോ എന്ന് നോക്കാൻ പറഞ്ഞു, അത് നോക്കി വന്നപ്പോഴേക്കും അയാൾ ഷർട്ട് ഊരി മാറ്റിയിരുന്നു, വെളുത്ത രോമം നെഞ്ചിൽ ചുരുണ്ടു കിടുക്കുന്നതാണ് ഞാൻ ആദ്യം നോക്കിയത്. മുന്നിൽ ചെയറിൽ ഇരിക്കാൻ പോയ എന്നൊട് അയാൾ അടുത്തേക് ചെല്ലാൻ പറഞ്ഞു അടുത്തേക്ക് ചെന്ന എന്നെ ചേർത്ത് പിടിച്ചു
💬 Comments
View all comments