Chapter Title : സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ]
കൊണ്ട് വീട്ടിലേക്കോടി… സുധി വിളിച്ചിട്ട് അവൾ നിന്നില്ല…അവളെ തല്ലിയതിൽ സുധിക്ക് കുറ്റബോധം തോന്നി… വീട്ടിലെത്തി ബുക്ക് തുറന്നു വെച്ചെന്നല്ലാതെ അച്ചുവിന് ഒന്നും പഠിക്കാൻ കഴിഞ്ഞില്ല…രാഹുലിന്റെ മുഖം ഓർക്കുമ്പോൾ അവൾ ഭയന്നു വിറച്ചു… അമ്മയോടും അച്ഛനോടും പറയാൻ അവൾക്ക് ധൈര്യം ഉണ്ടായില്ല…വിഷമിപ്പിച്ചെങ്കിലും സുധിയെ ഓർക്കുമ്പോഴെല്ലാം അവളുടെ മനസ്സ് തണുത്തു…സുധി അടിച്ച കവിളിൽ അവൾ പതിയെ തലോടി… പണ്ടും അപ്പുവേട്ടനോട് താൻ മിണ്ടുന്നത് സുധിക്ക് ഇഷ്ടമല്ലായിരുന്നു…ആരെങ്കിലും തന്നോട് വല്ലാതെ കൂട്ടു കൂടിയാലോ തന്നെ വിഷമിപ്പിച്ചാലോ അവരെ കണക്കിന് ഉപദ്രവിക്കും…പലപ്പോഴും താൻ ചെയ്തു കൂട്ടിയ വികൃതികൾക്കെല്ലാം അടി വാങ്ങിച്ചത് അവനായിരുന്നു…ബുക്കിൽ തല വെച്ച് അവൾ കിടന്നു…കണ്ണടക്കുമ്പോഴെല്ലാം സുധിയുടെ മുഖം കടന്നു വരുന്നു…
“ഈശ്വരാ… എന്താ എനിക്കിങ്ങനൊക്കെ…? അമ്മ പറഞ്ഞിരുന്നു ഈ പ്രായത്തിൽ ഓരോന്നൊക്കെ തോന്നും…അതൊന്നും കാര്യമാക്കരുതെന്ന്… വേണ്ട അങ്ങനൊന്നും വേണ്ട… പഠിക്കേണ്ട പ്രായാ ഇപ്പോൾ…അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ പഠിച്ചു നല്ലൊരു ജോലി വാങ്ങണം…” ഈശ്വരനെ പ്രാർത്ഥിച്ച് അച്ചു പഠിക്കാനിരുന്നു…
പിറ്റേന്നെഴുന്നേറ്റപ്പോൾ അച്ചുവിന് വല്ലാത്ത ക്ഷീണം തോന്നി…അന്ന് അവൾ സ്കൂളിൽ പോയില്ല…ഉച്ചക്ക് അൽപനേരം ഒന്നു മയങ്ങി..അമ്മയുടെ വിളി കേട്ടാണ് അച്ചു ഉണർന്നത്…
“അച്ചൂ…എന്തു പറ്റി നിനക്ക്? ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കാ..ഒരു ക്ഷീണം പോലെ…പനിയുണ്ടോ?” ദേവി അച്ചുവിന്റെ നെറ്റിയിൽ തൊട്ടു നോക്കി..
“ഇല്ലമ്മേ…ഒരു തലവേദന പോലെ… ഇപ്പോൾ മാറി…”
“ഉം..ഇന്നേതായാലും മോള് സ്കൂളിൽ പോവാത്തത് നന്നായി..”
“അതെന്താ അമ്മേ?”
“നീ അറിഞ്ഞില്ലേ…ആ സുധി വീണ്ടും വഴക്കുണ്ടാക്കി ഒരുത്തന്റെ കൈ ഓടിച്ചെന്ന്..അവൻ ഹോസ്പിറ്റലിൽ ആണത്രേ…അതിന്റെ പേരിൽ സുധിയെ ഇന്ന് സ്കൂൾ അസ്സംബ്ലിയിൽ വെച്ച് ഹെഡ് മാഷ് അടിച്ചു…അപ്പച്ചി ഇങ്ങോട്ട് വിളിച്ചു കുറേ കരഞ്ഞു…പാവം
💬 Comments
View all comments