0%

Chapter Title : സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ]

Author : Kambikathakal Read All Parts 235

മറുപടി പറയുന്ന എന്റെ പഴയ അച്ചുവിനെ..നിന്നോട് സംസാരിച്ചപ്പോൾ എന്റെ സങ്കടൊക്കെ പോയി..”

“സുധി വാ…അപ്പച്ചിയെങ്കിലും സത്യം അറിയണം…അങ്ങനെ എല്ലാരുടെയും മുന്നിൽ നീ ഒരു തെമ്മാടി ആവണ്ട…സുധി തെറ്റൊന്നും ചെയ്തിട്ടില്ല എന്നറിയുമ്പോൾ അപ്പച്ചിയുടെ വിഷമമൊക്കെ മാറും..”

“വേണ്ട അച്ചൂ…അത്‌ സാരല്യ…അമ്മയുടെ പിണക്കൊക്കെ ഞാൻ മാറ്റിക്കോളാം…”

“ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി.. നീ വന്നേ..”

അച്ചു സുധിയുടെ കൂടെ ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു… നടന്നതെല്ലാം അവൾ അപ്പച്ചിയോട് പറഞ്ഞു… ലക്ഷ്മി സുധിയെ ചേർത്തു പിടിച്ച് നെറുകിൽ തലോടി…

“അമ്മയോട് ക്ഷമിക്ക് മോനേ…ഒന്നും അറിയാതെ മോനെ അമ്മ എന്തൊക്കെയൊ പറഞ്ഞു…മോൻ തെറ്റുകാരനല്ല എന്ന് അമ്മയ്ക്കും പിന്നെ ഈ കാന്താരിക്കും അറിയാലോ അതു മതി…നീ പറഞ്ഞ പോലെ വേറൊന്നും ആരും അറിയേണ്ട… ന്റെ അച്ചൂട്ടി ആർക്കും ഒരു സംസാരവിഷയം ആവേണ്ട…നിന്റെ സുധി ഉള്ളപ്പോൾ അച്ചുവിന് ഒന്നും സംഭവിക്കില്ല… അല്ലേടാ..”

“പിന്നല്ലാതെ…” അച്ചുവിന്റെ കണ്ണു നിറഞ്ഞു..

“ഇപ്പോഴാ എനിക്ക് സമാധാനം ആയെ.. എന്നാൽ ഞാൻ പോട്ടെ അപ്പച്ചി..പോട്ടെടാ കുരങ്ങാ…”

“ഇപ്പോൾ തന്നെ പോണോ മോളേ..?”

“പഠിക്കാനുണ്ട് അപ്പച്ചി…ഞാൻ പിന്നെ വരാം…”

“മോള് ഒറ്റക്ക് പോവണ്ട..സുധീ അച്ചുവിനെ വീട്ടിൽ കൊണ്ടു വിട്” സുധി അച്ചുവിനെ വീടിന്റെ പടിക്കൽ കൊണ്ടു വിട്ടു…

തിരിഞ്ഞു നടക്കുമ്പോൾ അവന്റെ മനസ്സിലെ അച്ചു എന്ന ഭ്രാന്തിന് തീവ്രത കൂടുന്നതായി അവനറിഞ്ഞു…അതേ സമയം തന്റെ കളിക്കൂട്ടുകാരന്റെ കണ്ണിലെ പ്രണയം നേരിൽ കണ്ടതിന്റെ ഫലമെന്നോണം അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അച്ചുവിന്റെയും സുധിയുടെയും സ്കൂൾ കാലഘട്ടം കടന്നു പോയി…അച്ചു പഠനത്തിൽ ബഹു മിടുക്കിയും സുധി കുഴിമടിയനുമായതിനാൽ കോളേജിലെത്തിയപ്പോൾ

💬 Comments

View all comments