Chapter Title : സ്നേഹപൂർവ്വം ശാലിനി [M.D.V]
അവൻ മിക്കപ്പോഴും ആൽത്തറയിൽ എന്നെ കാത്തിരിപ്പുണ്ടാകും.പിന്നീട് കോളേജ് കഴിഞ്ഞ് അവനൊരു ജോലിയായപ്പോൾ എന്റെ അച്ഛനെ നേരിട്ട് കണ്ടു അവൻ സംസാരിച്ചു. അച്ഛനും അമ്മയ്ക്കും ഇഷ്ടമായതുകൊണ്ട് എനിക്കും സമ്മതമായിരുന്നു. വിവാഹജീവിതം സന്തോഷം മാത്രം നിറഞ്ഞതായിരുന്നു.
ഒരു കുഞ്ഞു ജനിച്ചതിനുശേഷം നാട്ടിലെ കമ്പനിയിൽ നിന്നും സൂറത്തിലേക്ക് പ്രൊമോഷനോടെ ട്രാൻസ്ഫർ ലഭിച്ചപ്പോൾ അവനാദ്യം പോകാൻ തയാറായില്ല. എങ്കിലും എനിക്ക് ജോലിയില്ലാത്തത് കൊണ്ട് ഞാൻ അവനെ പോകാനായി നിർബന്ധിച്ചു. അവിടെ നിന്നും രണ്ടു മാസത്തിൽ ഒരിക്കൽ മാത്രമേ നാട്ടിലേക്ക് വരാൻ അവനു പറ്റിയിരുന്നുള്ളു.
പിന്നെ അനിരുദ്ധിന് 5 വയസായപ്പോൾ ഞാനും സൂറത്തിലേക്ക് താമസം മാറാനായി തീരുമാനിച്ചു. അവിടെയുള്ള ഇംഗ്ളീഷ് മീഡിയത്തിൽ അവനെ ചേർത്തി. ഇപ്പൊ 1 വർഷമായി വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ട് പോകുന്നു. ഞാൻ ഇങ്ങോട്ട് വരുന്നതിനു മുൻപ് അശ്വിൻ തനിച്ചായിരുന്നല്ലോ, അതുകൊണ്ട് അത്യാവശ്യം നന്നായിത്തന്നെ അവൻ മദ്യപിക്കുമായിരുന്നു. ഇപ്പോൾ കുറവാണെങ്കിലും ഇടയ്ക്കൊക്കെ എന്നെ സമ്മതിപ്പിച്ചു അല്പം കഴിക്കാറുണ്ട്.
കാരണം അശ്വിന് അത്യാവശ്യം നല്ല പോലെ ജോലി ടെൻഷനുണ്ടെന്നു എനിക്കറിയാമായിരുന്നു. അതായത് ഏത് ടെക്സ്റ്റൈൽ യൂണിറ്റിലും എച്ച്ആർ മാനേജർ എന്ന് പറയുന്നത് ഒരു നിർബന്ധിത പോസ്റ്റാണ്. ലേബഴ്സിനെ കിട്ടാൻ ഇവിടെ നിരന്തരമായ ക്ഷാമത്തെ തുടർന്നു ഒരു ടെക്സ്റ്റ്ടൈൽ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് ലേബർ നേതാക്കളും കരാറുകാരും ഒരു പോലെ പ്രധാനമാണ്. ജോലിചെയ്യുന്ന ആളുകൾ ശമ്പളത്തിന്റെ പേരിലോ അല്ലെങ്കിൽ മറ്റെന്തിങ്കിലും കാരണം കൊണ്ട് പിരിഞ്ഞു പോകാതെ നോക്കേണ്ടതും അശ്വിന്റെ തലയിൽ ആണ്.
അതുകൊണ്ട് മിക്ക നേതാക്കളുമായും അശ്വിന് സൗഹൃദബന്ധം സ്‌ഥാപിക്കേണ്ടി വന്നു. ഇവിടെ ഏറ്റവും വലിയ നേതാവെന്ന് പറയുന്നത് കിഷൻ ഭായിയാണ്. ഉദ്ദേശം 40
💬 Comments
View all comments