Chapter Title : സ്നേഹരതി 3 [മുത്തു]
കൊച്ചു ഗ്രാമത്തിലാണ് എന്റെ അമ്മയുടെ തറവാട്…. അവിടെ അമ്മച്ചനും അമ്മാമ്മയും അമ്മയുടെ ഒരേയൊരു അനിയൻ സേതുമാമനും പുള്ളിയുടെ ഭാര്യ ദിയമാമിയുമാണ് താമസം…… ഞാനിപ്പൊ അങ്ങോട്ട് പോയിട്ട് ഏകദേശം ഒരു കൊല്ലത്തിന് മുകളിലായി…. ഇന്നിപ്പൊ പോവുമ്പൊ ടെൻഷനുണ്ടോന്ന് ചോദിച്ചാൽ ചെറിയ ടെൻഷൻ ഇല്ലാതില്ലാതില്ല…… എന്നെ കണ്ടാൽ അമ്മ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്നാണ് എന്റെ പേടി……
ഏകദേശം രണ്ടര മണിക്കൂർ ഡ്രൈവുണ്ട് അമ്മവീട്ടിലേക്ക്… കാറിൽ ഫുൾ ടാങ്ക് പെട്രോളും.. വല്ലപ്പോഴുമാണ് ഇങ്ങനെ ഒറ്റയ്ക്ക് കാറ് കിട്ടുന്നത്, അതുകൊണ്ട് ഞാൻ പറപ്പിച്ച് വിട്ടു….. അച്ഛനുണ്ടെങ്കിൽ ഒരു എഴുപത് കടന്നാൽ തന്നെ സ്ലോ ആക്ക് സ്ലോ ആക്ക്ന്ന് പറഞ്ഞ് ചെവിതിന്നും….. അങ്ങനെ രണ്ടേമൂക്കാൽ മണിക്കൂറെങ്കിലും എടുക്കുന്ന യാത്ര ഞാൻ രണ്ടേകാൽ മണിക്കൂറിൽ തീർത്തു…..
തറവാടിന്റെ മുറ്റത്തേക്ക് വണ്ടി കയറിയപ്പോഴാണ് വീണ്ടും പിരിമുറുക്കം അനുഭവപ്പെട്ടത്…. അത് ഉള്ളിലൊതുക്കി കൊണ്ട് ഞാൻ കാറ് ഒതുക്കി നിർത്തി….. സമയം ഉച്ചയ്ക്ക് രണ്ടു മണി….. മാമനും മാമിയും പുറത്ത് ഇരിപ്പുണ്ട്….. കാറിലേക്ക് നോക്കി മാമൻ ഇറങ്ങി വരുന്നത് കണ്ടുകൊണ്ടാണ് ഞാൻ കാറിൽ നിന്ന് ഇറങ്ങിയത്….
“““ഹാ മിലങ്കുട്ടാ…. നീയോ….. പൊന്നുമോനേ….. വാടാ….. മാമന്റെ ചക്കരേ””””
എന്നെ കണ്ടതും മാമൻ വേഗം വന്ന് കെട്ടിപ്പിടിച്ചു….. മാമൻ ഇങ്ങനെയാണ്, എന്നെ വലിയ കാര്യമാ…..
“““ഈ വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ””””
അത് പറയുമ്പോൾ എന്നെ പ്രതീക്ഷിക്കാതെ കണ്ടതിലുള്ള സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു…..
“““സർപ്രൈസായിക്കോട്ടേന്ന് കരുതി”””
“““ഇതെന്തായാലും വല്ലാത്ത സർപ്രൈസായി പോയി…… അല്ലാ വേറൊരു സർപ്രൈസ് ആദ്യം എത്തിയല്ലോ….. രണ്ടുംകൂടി എന്നാ ഒറ്റ സർപ്രൈസാക്കികൂടായിരുന്നോ?”””
“““ഓ അത് ഞാൻ ഉറങ്ങി എഴുന്നേൽക്കുന്നേന്ന് മുന്നെ പോന്നതാ…. പിന്നെ അച്ഛനിന്ന് എറണാകുളത്ത് എന്തോ മീറ്റിംഗുണ്ട്, അപ്പൊ അച്ഛനെന്നോട് ഇങ്ങോട്ട് വന്നോളാൻ പറഞ്ഞു””””
“““അത് പറാ…. അപ്പൊ അളിയൻ ഉന്തിതള്ളി വിട്ടതാണ്….. അല്ലാതെ നീയായിട്ട് ഇങ്ങോട്ട് വരില്ലല്ലോ””””
മാമൻ നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ എന്നൊരു ലൈനിൽ പറഞ്ഞു……
“““ഹാ നിങ്ങളാ ചെക്കനെ വെയിലത്ത് നിർത്തി കഥ പറയാണ്ടിങ്ങ് വിട് മനുഷ്യാ….. വാ മോനെ””””
പുറകിൽ നിന്ന് മാമി ഇടപ്പെട്ടു…. അതോടെ മാമന്റെ സ്വാഗതംചെയ്യൽ അവസാനിച്ചു….
“““എന്തൊക്കെയാണ് വിശേഷം?”””
💬 Comments
View all comments