Chapter Title : സ്നേഹസാന്ദ്രം 3 [PROVIDENCER]
ആവണേ......?
ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു......... ആയിഷ..... പിന്നേ സാന്ദ്ര.....
ഏഹ്..... ഇത്താത്ത ഒക്കെ പക്ഷേ...... അവൾ..... എങ്ങനെ.....
എനിക്കും അറിയില്ല പക്ഷേ..... ഒന്ന് അറിയാം അവൾ കൂടെ ഉണ്ടായപ്പോൾ എനിക്ക് ആയിഷ കൂടെ ഉള്ള ഒരു ഫീൽ ആയിരുന്നു.....
എന്താ ഏട്ടാ ഈ പറയണേ.....
സത്യം....
ഏട്ടൻ അവളെ ഇഷ്ടം ആണോ.... Love?
ഒരിക്കലും ഇല്ലാ..... ഞാൻ അങ്ങനെ ആലോചിച്ചിട്ട്പോലും ഇല്ലാ.... പക്ഷേ ഒന്ന് അറിയാം എന്നെയും ആയിഷയെയും കണക്ട്ട് ആക്കുന്ന എന്തോ ഇണ്ട് അവളുടെ അടുത്ത്.
ഏട്ടൻ വട്ടാ...
ചെലപ്പോ ആകാം.....
അയ്യോ മറന്നു ഏട്ടൻ വന്നേ അവിടെ എല്ലാവരും ഏട്ടനെ നോക്കി ഇരിക്കുവാ....
എന്നാ വാ പോകാം....
എല്ലാവരും ഇരുന്ന് കഴിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് ചോദിച്ചു
നിനക്ക് എന്താ പ്ലാൻ.......?
ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു..... ചുമ്മാ നടക്കാൻ......
ആഹാ..... ജോലിയും കുടുംബവും വേണ്ടന്ന്ണോ.....?
ജോലി ഓർത്തു നിങ്ങൾ പേടിക്കണ്ട.......
സംസാരം ഇനിയും തുടർന്നാൽ വഷളാകും എന്ന് മനസിലായ ഏട്ടത്തി ഇടയിൽ കേറി.....
അതെ അവന് ഇഷ്ടമുള്ളത് ചെയ്യട്ടെ.....
പിന്നേ അവിടെ ആരും മിണ്ടിയില്ല.....
പെട്ടെന്നു എന്റെ ഫോൺ റിങ് ചെയ്തു......
അക്ഷയ്....
ഞാൻ അറ്റൻഡ് ചെയ്യാൻ പുറത്തേക് പോയി.....
കാൾ കട്ടാക്കി തിരിച്ച് വരുമ്പോൾ എനിക്ക് മുന്നിൽ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു.....
ഞാൻ നേരെ ചെന്ന് എല്ലാവരോടും ആയി പറഞ്ഞു....
എനിക്ക് നാളെ ഒരു യാത്ര ഉണ്ട്.....
കേട്ടപ്പോൾ തന്നേ അച്ഛൻ ഒന്ന് തറപ്പിച്ച നോക്കി..... എന്നിട്ട് ചോദിച്ചു....
എങ്ങോട്ടാ.....?
അത് ഇപ്പോ പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.....
💬 Comments
View all comments