Chapter Title : സ്നേഹസീമ 7 [ആശാൻ കുമാരൻ]
പോയി.... എനിക്ക് എന്തോ ഉറക്കം വരുന്നുണ്ടായിരുന്നില്ല.... സംഭവം ഞാൻ സീമയേക്കാൾ ക്ഷീണിതനാവേണ്ട ആളാണ്... പക്ഷെ എന്തോ.... എന്തായാലും ഉറക്കം വരുന്നില്ല എന്നാ പിന്നെ രണ്ടെണ്ണം അടിച്ചു ജിത്തുവിന്റെ വിഷമങ്ങൾ അറിഞ്ഞിരിക്കാമല്ലോ....
ഞാൻ : ബ്രോ സെറ്റ്...
ജിത്തു തന്നെയാണ് മേശയൊക്കെ അടുപ്പിച്ചു വെച്ചത്... ഞങ്ങൾ കസേരയിൽ അടുത്തടുത്തിരുന്നു....
രണ്ടു ഗ്ലാസുകളിലും മദ്യം അല്പം പകർന്നു....ആദ്യത്തെ പെഗ് ചിയർസ് പറഞ്ഞു ഞങ്ങൾ തീർത്തു..
ഞാൻ : പറ ജിത്തു... എന്താണ് പ്രശനം...
ജിത്തു : ബ്രോ... എനിക്ക്.... എനിക്ക് ഡിവോഴ്സ് വേണം...
ഞാൻ : ബ്രോ... നിങ്ങൾ എന്തായീ പറയുന്നത്...
ജിത്തു : അഖി ബ്രോ... ഞാനൊരു സാധാരണ പഞ്ചാബി കുടുംബത്തിൽ ജനിച്ചു വളർന്ന പയ്യനാ... എല്ലാ നോർമൽ കുടുംബം പോലെ അച്ഛൻ അമ്മ സഹോദരി ഒക്കെയുള്ള കുടുംബം.... ഞങ്ങൾ സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഫാമിലി ആണെങ്കിലും അച്ഛന് ഞങ്ങൾക്ക് നൽകാനായത് നല്ല വിദ്യാഭ്യാസം മാത്രമാണ്...പിന്നെ ആവശ്യത്തിന് കൃഷി....
ഞാൻ ഒരു പെഗ് കൂടി രണ്ടുപേർക്കുമായി ഒഴിച്ചു...
ജിത്തു : ഞാൻ വളരെ അടുത്താണ് സോനത്തിന്റെ അച്ഛന്റെ കമ്പനിയിൽ ജോയിൻ ചെയ്തത്... അമ്മായച്ഛന് എന്നിൽ എന്ത് കണ്ടിട്ടാണ് എന്നു എനിക്ക് മനസിലാകുന്നില്ല... എനിക്ക് അയ്യാളുടെ മകളെ കല്യാണം കഴിച്ചു തന്നു...അല്ലെങ്കിൽ എന്നെ അയാളുടെ മകൾക് വാങ്ങി കൊടുത്തു...അതിന്റെ കാരണം ഇപ്പോഴും അവ്യക്തം
ഞാൻ : അപ്പൊ നിങ്ങളുടെ ഇഷ്ടപ്രകാരം അല്ലെ വിവാഹം നടന്നത്...
ജിത്തു : ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു... പക്ഷെ അവൾക്ക് എന്നെ ഒരു ഭർത്താവായി കാണാൻ പറ്റുന്നില്ല....
ഞാൻ : ഓഹ്... സോറി...
ജിത്തു : വേറെ ചുറ്റികളികളോ ഒന്നും അവൾക്കില്ല... പക്ഷെ എന്തോ... ഒരു ഫ്രണ്ട് ആയി പോലും എന്നെ കാണുന്നുണ്ടോ എന്നെനിക് തോന്നുന്നില്ല...
ഞാൻ പെഗ് ജിത്തുവിന് കൈമാറി...
ജിത്തു : അവളുടെ അച്ഛനും അതാവും ആഗ്രഹിച്ചിട്ടുണ്ടാവുക..... സ്വത്തൊക്കെ പുറത്തു പോകാതെ എല്ലാം അനുസരിച്ചു നിൽക്കുന്ന വാലാട്ടി പട്ടി
അതും പറഞ്ഞു ആ പെഗ് ഒറ്റവലിക്ക് അകത്താക്കി....
ഞാൻ : ok ശരിയാവും.... ടൈം കൊടുക്കൂ... ജിത്തു വിചാരിച്ചാൽ സ്നേഹം കൊണ്ട് അവളെ മാറ്റിയെടുക്കാം....
💬 Comments
View all comments